ന്യൂഡല്‍ഹി: എംപി, എംഎല്‍എമാര്‍ക്കെതിരായ കേസിന്റെ കാര്യത്തില്‍ സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി. ഇവര്‍ക്കു എതിരെയുള്ള കേസ് വേഗത്തില്‍ തീര്‍പ്പാക്കണം. ഇതിനു വേണ്ടി പ്രത്യേക കോടതി രൂപീകരിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. വിഷയത്തില്‍ സുപ്രീം കോടതി ഡിസംബര്‍ 13നകം സര്‍ക്കാര്‍ തീരുമാനം അറിയിക്കാന്‍ നിര്‍ദേശിച്ചു. ഇതിനു പുറമെ വിവിധ കേസുകളുമായി ബന്ധപ്പെട്ടു ശിക്ഷ അനുഭവിച്ച ജനപ്രതിനിധികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരമോന്നത കോടതിയെ സമീപിച്ചത്.
Post Your Comments