Latest NewsNewsIndia

കനത്തമഴയില്‍ എട്ടു മരണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ചെന്നൈ: കനത്തമഴയില്‍ എട്ടു മരണം. തമിഴ്നാട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇന്നലെ വരെ സംസ്ഥാനത്ത് പലയിടങ്ങളിലായി എട്ടുപേര്‍ മരിച്ചു. ഇതില്‍ ഏഴുപേര്‍ മരിച്ചത് ഷോക്കേറ്റാണ്. ചൊവ്വാഴ്ച മഴ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദേശീയ ദുരന്തനിവാരണസേനയുടെ ഒമ്പത് സംഘങ്ങള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.

മുന്‍കരുതല്‍ നടപടിയെന്നോളം അഡയാര്‍, കൂവം നദിയില്‍നിന്ന് മാലിന്യങ്ങള്‍ ദ്രുതഗതിയില്‍ നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്. അഡയാര്‍ നദി കടലുമായി കൂടിച്ചേരുന്ന ഭാഗത്തുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ ദേശീയ ദുരന്തനിവാരണസേനയും സഹായിക്കുന്നുണ്ട്. കൊരട്ടൂര്‍, മുടിച്ചൂര്‍, ചിറ്റലപ്പാക്കം എന്നിവിടങ്ങളില്‍ വെള്ളത്തില്‍ കുടുങ്ങിപ്പോയവരെ ദുരന്തനിവാരണസേനാംഗങ്ങള്‍ രക്ഷിച്ചു. നദികളില്‍നിന്ന് കടലിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാല്‍ നഗരത്തിലെ വെള്ളക്കെട്ട് വേഗത്തില്‍ നീക്കംചെയ്യാന്‍ കഴിയുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു. വെള്ളക്കെട്ടിലായ പ്രദേശങ്ങളില്‍നിന്ന് മോട്ടോറുപയോഗിച്ച്‌ വെള്ളം പമ്ബുചെയ്ത് അഡയാര്‍നദിയിലേക്കാണ് ഒഴുക്കിവിടുന്നത്. അഡയാറിലെ ഒഴുക്ക് ശക്തിപ്പെട്ടതിനാല്‍ നദിയോരങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയിലാണ്.

ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ ഇന്നലെ മഴ പെയ്തില്ലെങ്കിലും കടലൂര്‍, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍ എന്നീ ജില്ലകളില്‍ ഇടതടവില്ലാതെ മഴപെയ്തുവരികയാണ്. ശുദ്ധമായ കുടിവെള്ളം ലഭ്യക്കാനായി ക്ലോറിന്‍ ചേര്‍ത്ത വെള്ളം വിതരണംചെയ്യുമെന്ന് ആരോഗ്യമന്ത്രി വിജയഭാസ്കര്‍ പറഞ്ഞു. ചെന്നൈയില്‍ താംബരം മുടിച്ചൂര്‍, വ്യാസര്‍പ്പാടി, ഒട്ടേരി, അയനാവരം, തിരുവട്ടിയൂര്‍, നോര്‍ത്ത് ചെന്നൈ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ ഈ ഭാഗങ്ങളിലെ ജനജീവിതം സ്തംഭിച്ചു. ഇരുചക്ര വാഹന ഉപയോക്താക്കള്‍ക്കും യാത്രാതടസ്സം നേരിട്ടു. കഴിഞ്ഞ നാലുപതിറ്റാണ്ടായി കൂവം, അഡയാര്‍ നദികളുടെ തീരത്ത് 5000 കുടിലുകളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button