രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലെ നിയമനത്തിന് ഐ.ബി.പി.എസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്) അപേക്ഷ ക്ഷണിച്ചു. 1315 ഒഴിവുകളാണുള്ളത്.
*ഐടി ഓഫീസര്‍
*അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍
*രാജ്ഭാഷാ അധികാരി
*ലോ ഓഫീസര്‍
*എച്ച്.ആര്/ പേഴ്സണല്‍
*മാര്‍ക്കറ്റിങ് ഓഫീസര്‍
എന്നീ പോസ്റ്റുകളിലാണ് ഒഴിവുകളുള്ളത്.
ഐബിപിഎസ് പൊതുപരീക്ഷ വിജയിക്കുന്നവരെ ഒരു വര്‍ഷം സാധുതയുള്ള മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഈ ലിസ്റ്റില്‍ നിന്ന് 20 പൊതുമേഖലാ ബാങ്കുകളില്‍ സാധുതാകാലയളവിലുള്ള സ്പെഷലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് യോഗ്യരായ വരെ തിരഞ്ഞെടുക്കും. www.ibps.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
Post Your Comments