Latest NewsNewsInternational

ആണവ പരീക്ഷണ കേന്ദ്രത്തില്‍ തുരങ്കം തകര്‍ന്നു: 200 ലേറെ മരണം

ടോക്കിയോ•ഉത്തര കൊറിയയില്‍ ആണവ പരീഷണ കേന്ദ്രത്തില്‍ തുരങ്കം തകര്‍ന്ന് 200 ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ ആദ്യമാണ് പുങ്ഗ്ഗി-റിയിലെ ഒരു തുരങ്കം തകര്‍ന്നത്. സെപ്റ്റംബര്‍ 3 ന് ഉത്തരകൊറിയ തങ്ങളുടെ ഏറ്റവും വലിയ ആറാമത്തെ ഭൂഗര്‍ഭ ആണവപരീക്ഷണം നടത്തിയതിന് പിന്നാലെയായിരുന്നു ഇതെന്നും പേരു വെളിപ്പെടുത്താത്ത ഉത്തരകൊറിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ടിവി അസാഹി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യത്തെ തകര്‍ച്ചയില്‍ 100 ഓളം പേരാണ് കൊല്ലപ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും തുരങ്കം തകര്‍ന്നതോടെ മരണസംഖ്യ 200 ലേറെയായി ഉയര്‍ന്നുവെന്നും ജാപ്പനീസ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂഗര്‍ഭ ആണവ പരീക്ഷണത്തിനെതിരെ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആണവ പരീക്ഷണത്തെത്തുടര്‍ന്ന് പ്രദേശത്തിന്റെ ഉപരിതലത്തില്‍ മാറ്റം വന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. 38 ഓളം ഉത്തരകൊറിയന്‍ വെബ്‌സൈറ്റുകളിലെ ചിത്രങ്ങളും ഇത് ശരിവയ്ക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button