നൂതന സാങ്കേതിക വിദ്യയുമായി എത്തുന്ന ഒപ്പോ എഫ് 5 ന്റെ ക്യമാറ നിങ്ങളെ അതിശയിപ്പിക്കും. മുമ്പ് ഒപ്പോ അവതരിപ്പിച്ച ഹാന്‍ഡ്സെറ്റുകളെപ്പോലെ സെല്‍ഫി എടുക്കുന്നവരെ മുന്നില്‍ കണ്ടാണ് ഈ എഫ് 5 നിര്‍മിച്ചിരിക്കുന്നത്. ഈ ഫോണ്‍ ഒപ്പോ എഫ് 3 യുടെ പരിഷ്‌കരിച്ച മോഡലാണ്. ഇതിന്റെ ഫ്രണ്ട് ക്യാമറയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) നൂതന സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ ബ്യൂട്ടി സാങ്കേതിക വിദ്യയും ഒപ്പോ എഫ് 5 നെ ആകര്‍ഷകമാക്കുന്നു. ഈ ഫോണ്‍ ഇന്ത്യന്‍ വിപണയില്‍ എത്തുന്നത് നവംബര്‍ രണ്ടിനാണ്. രണ്ടു വ്യത്യസ്ത വേരിയന്റില്‍ അവതരിപ്പിക്കുന്ന ഈ മോഡലിന്റെ പ്രീ-ഓര്‍ഡര്‍ ഫിലിപ്പൈന്‍സില്‍ ആരംഭിച്ചു. 20,000 ഇന്ത്യന്‍ രൂപ (15,990 ഫിലിപ്പൈന്‍സ് പൈസോ) ആണ് വിപണി വില. 4 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ വിലയ്ക്കു ലഭിക്കുന്നത്. ഇതിനു പുറമെ 6ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റും വിപണിയില്‍ എത്തും. ഇതിന്റെ വില വിവരം കമ്പനി വ്യക്തമാക്കിയിട്ടില്ല.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി ക്യാമറയുമായി എത്തുന്ന ഒപ്പോ എഫ് 5ന് 20 മെഗാപിക്‌സല്‍ മുന്‍ക്യാമറയാനുള്ളത്. പിന്‍ക്യാമറ 16 മെഗാപിക്‌സലാണ്. കളര്‍ ഒഎസ് 3.2ല്‍ ആണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം പശ്ചത്താലത്തിലെ വെളിച്ചം മനസിലാക്കി അതിനുസരിച്ച് ക്യാമറയിലെ വെളിച്ചം ക്രമീകരിക്കും. ഇതിനു പുറമെ മുഖത്തെ മനസിലാക്കി ചിത്രം മനോഹരമാക്കാന്‍ നൂതന സാങ്കേതിക വിദ്യ സഹായിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു.
6 ഇഞ്ച് ടി.എഫ്.ടി ഡിസ്‌പ്ലേയില്‍ 1080ഃ 2160 ഫുള്‍ എച്ച്ഡി+ റെസലൂഷന്‍ ലഭിക്കും. ഫോണ്‍ ഡ്യുവല്‍ നാനോ സിം കാര്‍ഡ് സപോര്‍ട്ട് ചെയും. 3200 എംഎഎച്ച് ബാറ്ററി, ജിപിഎസ്/എ-ജിപിഎസ്, ജിപിആര്‍എസ്/എഡ്ജ്, 3ജി, 4ജി വോള്‍ട്ട, വൈ-ഫൈ , യു.എസ്.ബി ഓടിജി എന്നിവ ഈ മോഡലില്‍ ലഭിക്കും.
Post Your Comments