ദുബായ്: ഭര്‍ത്താവുമായി അവഹിത ബന്ധമുണ്ടായിരുന്ന യുവതിയെ വനിതാ അഭിഭാഷക ഗ്ലാസ് കുപ്പി കൊണ്ട് അടിച്ചു. സംഭവത്തില്‍ വനിതാ അഭിഭാഷകയെ
പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി മൂന്നു മാസത്തെ തടവിനു ശിക്ഷിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പുതുവത്സര ആഘോഷ പരിപാടിയില്‍ ഉക്രെയ്‌നിയന്‍ സ്വദേശിനിയായ വക്കീലാണ് യുവതിയെ ഗ്ലാസ് കുപ്പി കൊണ്ട് അടിച്ചത്. 26 വയസുള്ള വക്കീല്‍ 29 വയസുള്ള മറ്റൊരു ഉക്രെയ്‌നിയന്‍ സ്വദേശിനിയാണ് ആക്രമിച്ചത്.
കോടതിയില്‍ എല്ലാ കുറ്റങ്ങളും പ്രതി നിഷേധിച്ചു. ആ രാത്രിയില്‍ സംഭവിച്ചതെന്താണെന്ന് കൃത്യമായി ഓര്‍മ്മയില്ലെന്ന് അവര്‍ കോടതിയെ അറിയിച്ചു. കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഇവര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.
പ്രതി എന്നെ സമീപിച്ച് അവളുടെ സംശയങ്ങള്‍ എന്നോട് ചോദിച്ചു. ഞാന്‍ അത് നിഷേധിച്ചു. പിന്നീട് ഈ ചോദ്യങ്ങള്‍ അവര്‍ ഭര്‍ത്താവിനോട് ചോദിക്കാനായി പോയിയെന്നു പരാതികാരിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറഞ്ഞു.
പിന്നീട് തിരിച്ചു വന്ന് അവര്‍ എന്നോട് മോശമായി സംസാരിച്ചു. അതിനു ശേഷം ഗ്ലാസ്സ് കുപ്പി ഉപയോഗിച്ച് എന്നെ ആക്രമിച്ചു. സംഭവത്തില്‍ എനിക്ക് മുഖത്ത് പരിക്കേറ്റു. ശക്തമായ ആക്രമണത്തില്‍ അവരുടെ കൈയ്ക്കും പരിക്കേറ്റു. പ്രതി പിന്നീട് മദ്യപിക്കാന്‍ പോയതായി പരാതികാരി പറയുന്നു.
പരാതിക്കാരിയുടെ ഭര്‍ത്താവ് ആക്രമണം സ്ഥിരീകരിച്ചു. പ്രതിയെ പോലീസ് വരുന്നത് പോകാന്‍ ഞാന്‍ സമ്മതിച്ചില്ല. പിന്നീട് ആക്രമണത്തില്‍ മുഖത്ത് പരിക്കേറ്റ ഭാര്യയെ താന്‍ ആശുപത്രിയില്‍ കൊണ്ടു പോയതായി അദ്ദേഹം അറിയിച്ചു.
Post Your Comments