ന്യൂഡൽഹി: പാക്കിസ്ഥാനോട് ഇന്ത്യൻ സെെന്യം നിലപാട് വ്യക്തമാക്കി. അതിർത്തിയിലെ നിയന്ത്രണരേഖയിൽ സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് സെെന്യം തങ്ങളുടെ നിലപാട് അറിയിച്ചത്. ഇന്ത്യാ–പാക്ക് ഡിജിഎംഒമാർ തമ്മിൽ നടത്തിയ ചർച്ചയിലായിരുന്നു ഇത്. ഇന്ത്യൻ ഡയറക്ടർ ജനറൽ മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ലഫ്. ജനറൽ എ.കെ. ഭട്ടാണ് പാക്ക് ഡയറക്ടർ ജനറൽ മിലിട്ടറി ഓപ്പറേഷൻസുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഈ ചർച്ച വേണമെന്നു ആവശ്യപ്പെട്ടത് പാക്കിസ്ഥാനായിരുന്നു.
പാക്കിസ്ഥാന്റെ ഡിജിഎംഒ അതിർത്തിയിലെ നിയന്ത്രണരേഖയിൽ സംഘർഷത്തിനു കാരണം ഇന്ത്യയാണെന്നു ആരോപിച്ചു. ഇന്ത്യയുടെ പ്രകോപനമാണ് പ്രശ്നങ്ങൾക്കു കാരണം. ഇന്ത്യ പ്രത്യാക്രമണം നടത്തുന്നത് സാധാരണക്കാരെ ലക്ഷ്യമിട്ടില്ല. മറിച്ച് പാക്ക് സെെനികരുടെ സഹായത്തോടെ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കു നുഴഞ്ഞുകയറായി ശ്രമിക്കുന്ന തീവ്രവാദികളെ ലക്ഷ്യമിട്ടാണ് എന്നു ലഫ്. ജനറൽ എ.കെ.ഭട്ട് വ്യക്തമാക്കി.
Post Your Comments