മുംബൈ: റെയില്‍വേ നിക്ഷേപങ്ങളുടെ കാര്യത്തില്‍ സുപ്രധാന വെളിപ്പെടുത്തലുമായി റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് റെയില്‍വേയില്‍ പുതിയതായി 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇതിനായി 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഈ വരുന്ന അഞ്ചു വര്‍ഷം റെയില്‍വേയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നു അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോള്‍ റെയില്‍വേയുടെ പ്രതീക്ഷ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം വഴി പുതിയ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ്.
നേരെത്ത സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത് പത്തു വര്‍ഷത്തിനുള്ളില്‍ റെയില്‍വേയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കാനായിരുന്നു. നിലവില്‍ അതു നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Post Your Comments