ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മിക്കു ഇനി 4,000 കോടിയുടെ ആധുനിക ആയുധങ്ങള്‍. പുതിയ ആയുധങ്ങള്‍ വാങ്ങി സേനയെ നവീകരിക്കാനാണ് കരസേനയുടെ തീരുമാനം. ഇതിനായി ശിപാര്‍ശ ഇതിനകം സേന പ്രതിരോധ മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. സേനയുടെ ഈ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് പുറത്തു വരുന്ന വാര്‍ത്ത. ഏഴു ലക്ഷം റൈഫിളുകള്‍, 44000 ലൈറ്റ് മെഷീന് ഗണ്ണുകള്‍, 44600 കാര്‍ബൈനുകള്‍ എന്നിവയാണ് സേന ആവശ്യപ്പെട്ടിരിക്കുന്ന പുതിയ ആയുധങ്ങള്‍. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സേനയുടെ സുപ്രധാന നടപടിയെന്നത് ശ്രദ്ധേയമാണ്.
Post Your Comments