Latest NewsNewsInternational

മിസൈല്‍ നിർമാണം; തുടരുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ്

ദുബായ്: യാതൊരു കാരണവശാലും മിസൈൽ നിർമാണത്തിൽ നിന്ന് പുറകോട്ടു പോകില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസൻ റൂഹാനി. രാജ്യാന്തര നിയമങ്ങളുടെ ലംഘനമായി ഇതിനെ കണക്കാക്കുന്നില്ലെന്നും റൂഹാനി വ്യക്തമാക്കി. മിസൈലുകൾ ഇറാൻ നിർമിച്ചിട്ടുണ്ട്. അതു തുടരാൻ തന്നെയാണ് തീരുമാനം. ഏതു ഗണത്തിൽപ്പെടുന്ന ആയുധങ്ങളും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നതിനായി ഇറാൻ വികസിപ്പിക്കുമെന്നും റൂഹാനി ദുബായിയിൽ പറഞ്ഞു.

ഇറാന്‍ ഭരണാധികാരിയുടെ പ്രതികരണം യുഎസ് ജനപ്രതിനിധി സഭയിൽ ഇറാനെതിരെയുള്ള പുതിയ ഉപരോധങ്ങളിൻമേൽ വോട്ടെടുപ്പു ന‌ടന്നതിനു പിന്നാലെയാണ്. നിലവിൽ മിസൈൽ പരീക്ഷണങ്ങളുടെ പേരിൽ യുഎസ് ഏകപക്ഷീയമായി ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ ആലോചനയിൽ പോലും ആണവായുധങ്ങൾ വഹിക്കാനാകുന്ന മിസൈലുകളുടെ നിർമാണം ഇല്ലെന്ന് റൂഹാനി അറിയിച്ചു.

അദ്ദേഹം ഇറാന്റെ ആണവ നയത്തോടുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെയും വിമർശിച്ചു. ട്രംപ് നേരത്തെ യുഎസിന്റെ ദേശീയ താൽപര്യത്തിനു ചേരുന്നതല്ലെന്നു കാട്ടി ഇറാനുമായുള്ള ആണവ കരാറിൽനിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയിരുന്നു. മധ്യപൗരസ്ത്യ ദേശത്തെ ‘ഏകാധിപത്യം’ ഉറപ്പാക്കാൻ ഇറാൻ ശ്രമിക്കുകയാണെന്നും ഭീകരരെ പിന്തുണയ്ക്കുകയാണെന്നുമാണ് യുഎസിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button