Latest NewsNewsLife Style

ഈ അസുഖം ഇന്ത്യയില്‍ നൂറിലൊരു സ്ത്രീക്ക് : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

വോണ്‍ വില്ലിബ്രാന്‍ഡ് രക്തസ്രാവരോഗം കേരളത്തിലെ സ്ത്രീകളില്‍ വര്‍ധിക്കുന്നതായി ഇന്ത്യന്‍ ഹീമോഫീലിയ ഫെഡറേഷന്‍ നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇന്ത്യയില്‍ നൂറിലൊരു സ്ത്രീക്ക് അസുഖമുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഈ അവസ്ഥയുള്ളവരില്‍ പ്രസവസമയത്തുണ്ടാവുന്ന അമിതമായ രക്തപ്രവാഹം മരണത്തിനിടയാക്കാന്‍ സാധ്യതയുണ്ട്. കൃത്യമായ ചികിത്സലഭിക്കാത്ത സ്ത്രീകളില്‍ വിളര്‍ച്ച കൂടുതലാണ്. രോഗതീവ്രത കൂടുമ്പോള്‍ ശരീരം ശോഷിച്ച അവസ്ഥയിലുമാവുന്നു. ആര്‍ത്തവവും പ്രസവവുമായി ബന്ധപ്പെട്ടുള്ള അമിതരക്തപ്രവാഹമാണ് സ്ത്രീകളായ രോഗികളുടെ എണ്ണംകൂടാന്‍ കാരണം.

രോഗനിര്‍ണയ സംവിധാനമില്ലാത്തതും പരിശീലനം സിദ്ധിച്ച ഹിമറ്റോളജിസ്റ്റുമാരില്ലാത്തതുമാണ് രോഗം കണ്ടെത്താനുള്ള തടസ്സമെന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ ക്ലിനിക്കല്‍ പാത്തോളജി ആന്‍ഡ് റിസര്‍ച്ച് വിഭാഗം തലവന്‍ ഡോ. സുകേഷ് നായര്‍ പറയുന്നു. രോഗബാധിതരില്‍ 40 ശതമാനം പേരും പാരമ്പര്യരോഗ പശ്ചാത്തലമില്ലാത്തവരാണ്. ജനിതകവ്യതിയാനമാണ് കാരണമെങ്കിലും ശാസ്ത്രീയമായ പഠനം നടത്താനുള്ള സംവിധാനങ്ങളൊന്നും കേരളത്തിലില്ലാത്തത് ആശങ്ക കൂട്ടുന്നു. ഇത്തരം രോഗബാധിതരുടെ അഞ്ച് തലമുറകളില്‍പ്പോലും രോഗത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. അമ്മ വഴിയാണ് ആണ്‍മക്കളിലേക്ക് ഹീമോഫീലിയ രോഗം പകരുന്നതെങ്കിലും പെണ്‍മക്കളാണ് രോഗവാഹകരാവുന്നത്. ആന്തരികരക്തസ്രാവം സംഭവിക്കുകയും രക്തം കട്ടപിടിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹീമോഫീലിയ.

രക്തത്തിലെ പതിമ്മൂന്ന് ഘടകങ്ങളെയും ഏകോപിപ്പിക്കുന്നത് വോണ്‍ വില്ലിബ്രാന്‍ഡാണ്. ഇതിന്റെ അഭാവം സ്ത്രീകളിലും പുരുഷന്മാരിലുമുണ്ട്.
കഠിനാവസ്ഥയിലുള്ള രോഗം തിരിച്ചറിയുന്നത് പലപ്പോഴും പ്രസവസമയത്താണ്. രക്തസ്രാവം നിയന്ത്രിക്കുന്നതിന് ട്രാന്‍സാമിക് കുത്തിവെപ്പാണെടുക്കുന്നത്. ആര്‍ത്തവദിനങ്ങള്‍ പതിനഞ്ചുദിവസം വരെയാവുമ്പോള്‍ പ്ലാസ്മ കുത്തിവെക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകുന്നു. ടൈപ്പ്-3 തരത്തിലുള്ള വോണ്‍ വില്ലിബ്രാന്‍ഡാണ് ഗൗരവമായി കാണേണ്ടത്. കണ്ടെത്താനായാല്‍ രോഗം അടുത്ത തലമുറയിലേക്ക് വ്യാപിപ്പിക്കുന്നത് ഒരു പരിധിവരെ തടയാനാവും.

shortlink

Post Your Comments


Back to top button