Latest NewsIndiaNews

നോട്ട് നിരോധനത്തിന്‍റെ ഗുണദോഷങ്ങളെക്കുറിച്ച് എസ്.ബി .ഐ മുൻ ചെയർമാൻ അരുന്ധതി പ്രതികരിക്കുന്നു

ന്യൂഡൽഹി: നോട്ട്​ നിരോധനത്തിനായി തയാറെടുക്കാൻ ബാങ്കുകൾക്ക്​ കൂടുതൽ സമയം നൽകണ​മായിരുന്നുവെന്ന്​ എസ്​.ബി.ഐ മുൻ ചെയർമാൻ അരുന്ധതി ഭട്ടാചാര്യ. പെട്ടന്നുള്ള പ്രഖ്യാപനം ബാങ്കുകൾക്ക്​ കടുത്ത പ്രതിസന്ധിയുണ്ടാക്കിയതായും മുബൈയിൽ നടന്ന ചടങ്ങിൽ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.

നോട്ട്​ നിരോധനത്തിനായി ഒരുങ്ങാൻ കൂടുതൽ സമയം ലഭിച്ചിരുന്നുവെങ്കിൽ കുറച്ച്​ കൂടി മെച്ചപ്പെട്ട പ്രവർത്തനം കാഴ്​ച​വെക്കാൻ ബാങ്കുകൾക്ക്​ സാധിക്കുമായിരുന്നു. പണം ഒരു സ്ഥലത്ത്​ നിന്ന് മറ്റൊരുടത്തേക്ക്​ കൊണ്ട്​ പോകണമെങ്കിൽ എസ്​.ബി.ഐക്ക്​ അവരുടേതായ നിയമങ്ങളുണ്ടെന്നും അവർ പറഞ്ഞു​.നോട്ട്​ നിരോധനത്തിന്​ ശേഷം എ.ടി.എമ്മുകളിൽ പണം ലഭിക്കാത്തതിനെ തുടർന്ന്​ എസ്​.ബി.ഐ ഉൾപ്പടെയുള്ള ബാങ്കുകൾക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു.

എന്നാൽ ചില ഗുണങ്ങളും ഉണ്ടണ്ടായിട്ടുണ്ട്. നികുതി അടയ്ക്കുന്നവരുടെ എണ്ണത്തിൽ 40 ശതമാനം വർദ്ധനവ് ഉണ്ടായി.ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചു.സങ്കേതിക വിദ്യകൊണ്ട് ലക്ഷക്കണക്കിന് അക്കൗണ്ടുകൾ പെട്ടന്ന് പരിശോധിക്കാൻ കഴിഞ്ഞെന്നും അരുന്ധതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button