CinemaMollywoodLatest News

പുണ്യാളന്റെ നാല് വർഷങ്ങൾക്കിപ്പുറവും മാറ്റമില്ലാതെ ആ കുഴി

പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിലെ രസകരമായ രംഗങ്ങളിലൊന്നാണ്, ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു റോഡിലെ കുഴി അടയ്ക്കുന്നത്. ഇതേ കുഴിയെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ.നാലു വർഷം മുൻപ് റോഡിലുണ്ടായിരുന്ന കുഴി ഇപ്പോഴും അവിടെ അതേപടി ഉണ്ടെന്ന് ചിത്രം സഹിതം രഞ്ജിത്ത് ശങ്കർ ഫേസ്ബുക്കിൽ പറയുന്നു. ചിത്രത്തിലെ നായകനായ ജയസൂര്യ യഥാർത്ഥ ജീവിതത്തിൽ എറണാകുളത്തെ ഒരു റോഡിലെ കുഴിയടച്ചതും റോഡ് നല്ലതല്ല എന്നതിന്റെ പേരിൽ ടോൾ കൊടുക്കാൻ വിസമ്മതിച്ചതും ഏറെ ചർച്ചകൾക്ക് വിധേയമായ ഒരു വിഷയമായിരുന്നു.സമാനമായ ഒരു രംഗമാണ് പുണ്യാളൻ അഗർബത്തീസിലും ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button