തൂവാനത്തുമ്പികളുടെ മുപ്പതാം വാർഷികമാണിത്.പദ്മരാജന്റെ ഏറ്റവും മികച്ച സൃഷ്ടിയായി പ്രേക്ഷകർ കൊട്ടിഘോഷിക്കുന്ന ചിത്രവും അതുപോലെ തന്നെ.എന്നാൽ അച്ഛനെ ഒട്ടും എക്സൈറ് ചെയ്യിച്ച ചിത്രമായിരുന്നില്ല അതെന്ന് പറയുന്നു പദ്മരാജന്റെ മകൻ
അനന്ത പദ്മനാഭൻ.
” ക്ലാര ഒരു നല്ല ക്യാരക്ടറാണ്.അച്ഛനൊക്കെ പരിചയമുള്ള എന്നാൽ ആരോടും പറയാത്തൊരു യഥാർത്ഥ കഥാപാത്രം തന്നെയാണ് ക്ലാരയെന്നു ഞാനും വിശ്വസിക്കുന്നുണ്ട്.കാരണം ആ കഥയിലെ മറ്റെല്ലാ കഥാപാത്രങ്ങളും തൃശ്ശൂരിൽ അച്ഛന് പരിചയമുള്ളവരാണ്. ‘തങ്ങൾ’ എന്ന കഥാപാത്രം ആ സമയത്തു തൃശൂർ സ്വപ്ന ലോഡ്ജിലുണ്ടായിരുന്ന ഒരു തങ്ങൾ തന്നെയാണ്.അയാൾ മുണ്ട് മടക്കി കുത്തുന്നതും വെള്ളയും വെള്ളയും വസ്ത്രം ധരിക്കുന്നതുമെല്ലാം അച്ഛൻ അതെ പോലെ പകർത്തിയിരുന്നു. കൂടാതെ ആ സിനിമയുടെ ഷൂട്ടിങ്ങിനു മാത്രമാണ് അച്ഛനോടൊപ്പം പോയിട്ടുള്ളത്. ഷൂട്ടിങ്ങിനു ഇറങ്ങുന്നതിനു മുൻപ് അമ്മയുടെ കാൽതൊട്ട് വന്ദിക്കാൻ പറഞ്ഞിരുന്നു. അവിടെ ഉഴപ്പി നടന്നിരുന്ന എന്നോട് സിനിമയുടെ ബ്രേക്ക് ഡൌൺ എഴുതാൻ പറഞ്ഞു.അച്ഛൻ എഴുതിയ സ്ക്രിപ്റ്റ് എന്റെ കയ്യിലുണ്ടായിരുന്നു.അതിൽ അച്ഛന്റ്റെ ഡീറ്റൈലിംഗ് ഇങ്ങനെയായിരുന്നു ,’ജയകൃഷ്ണനും ക്ലാരയും താമസിക്കുന്ന ബീച്ച് റിസോർട്. അവിടെ നിന്ന് നോക്കിയാൽ കടൽ കാണാം.കടലിൽ നിന്ന് പെയ്തു വരുന്ന മഴ .ആ മഴ പെയ്തു വന്നു രണ്ടുപേരുടെയും മുഖത്തേയ്ക് എറിച്ചിലടിക്കുന്നു’.എന്നാൽ അതൊന്നും അച്ഛന്റെ ഡീറ്റൈലിങ് പോലെ സിനിമയിൽ ആനിക്കാനായില്ല എന്നത് അച്ഛന് ആ സിനിമയോടുള്ള ഇഷ്ടക്കേട് കൂട്ടി” അനന്ത പദ്മനാഭൻ പറയുന്നു.
Post Your Comments