Latest NewsKeralaNews

കേരളം ഇന്ത്യയുടെ പവർ ഹൗസ്: രാഷ്ട്രപതി

തിരുവനന്തപുരം: ഇന്ത്യയുടെ പവർ ഹൗസാണ് കേരളമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. കേരളം വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാക്ഷരത എന്നിവയിൽ‌ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണ്.

മാത്രമല്ല ഡിജിറ്റൽ ഇന്ത്യയിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി പള്ളിപ്പുറം ടെക്‌നോസിറ്റി പദ്ധതിയിലെ ആദ്യ സർക്കാർ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു.

മാർച്ച് 31നകം ടെക്നോസിറ്റിക്കായി ഭൂമി നൽകിയവരുടെ കുടിശിക നൽകുമെന്നും ഒരു ലക്ഷം പേർക്കു ടെക്നോസിറ്റിയിൽ തൊഴിൽ നൽകുമെന്നും ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രാഷ്ട്രപതി രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് കേരളത്തിലെത്തിയത്. ഇതു രണ്ടാം തവണയാണ് പദവി ഏറ്റെടുത്തശേഷം അദ്ദേഹം കേരളത്തിൽ വരുന്നത്. തിരുവനന്തപുരത്തു പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹത്തിന്റെ ആദ്യ പരിപാടി പള്ളിപ്പുറം ടെക്‌നോസിറ്റി ശിലാസ്ഥാപനം നിർവഹിക്കലായിരുന്നു. തുടർന്നു രാജ്ഭവനിലെത്തുന്ന രാഷ്ട്രപതി 5.50നു വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും.

shortlink

Related Articles

Post Your Comments


Back to top button