Latest NewsNewsGulfTechnology

ഈ രാജ്യത്ത് ഇനി മുതൽ റോബോട്ടുകളും പൗരന്മാർ

റിയാദ്​: സൗദി അറേബ്യയിൽ ഇനി മുതൽ റോബോട്ടുകളും പൗരന്മാർ. ലോകത്ത് ആദ്യമായി ഒരു റോബോട്ടിനു പൗരത്വം നൽകിയ രാജ്യമായി ഇതോടെ സൗദി മാറി. ഹാന്‍സണ്‍ റോ​ബോട്ടിക്​സ് കമ്പനിയാണ്‌ ആദ്യമായി പൗരത്വം നേടിയ ഈ റോബോട്ട് നിർമിച്ചത്. ഈ കമ്പനിയുടെ ആസ്ഥാനം ഹോങ്കോങാണ്. സോഫിയ എന്ന സൗദികാരിയായി മാറിയ റോബോട്ടിന്റെ പേര്.

ഇതിന്റെ ഒൗദ്യോഗിക പ്രഖ്യാപനം ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മന്റെ് എന്ന പരിപാടിയിൽ നടന്നു. ഈ ചടങ്ങിൽ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലും സൗദികാരി സോഫിയ സജീവമായി പങ്കെടുത്ത് സംസാരിച്ചു. സൗദി പൗരത്വം ലഭിച്ചതിൽ സോഫിയ സന്തോഷം രേഖപ്പെടുത്തി. സോഫിയ മനുഷ്യരുമായി സംവദിക്കുന്ന വിധത്തിൽ നിർമിച്ച റോബോട്ടാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വഴിയാണ് ഇതു സാധ്യമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button