റിയാദ്: സൗദി അറേബ്യയിൽ ഇനി മുതൽ റോബോട്ടുകളും പൗരന്മാർ. ലോകത്ത് ആദ്യമായി ഒരു റോബോട്ടിനു പൗരത്വം നൽകിയ രാജ്യമായി ഇതോടെ സൗദി മാറി. ഹാന്‍സണ്‍ റോബോട്ടിക്സ് കമ്പനിയാണ് ആദ്യമായി പൗരത്വം നേടിയ ഈ റോബോട്ട് നിർമിച്ചത്. ഈ കമ്പനിയുടെ ആസ്ഥാനം ഹോങ്കോങാണ്. സോഫിയ എന്ന സൗദികാരിയായി മാറിയ റോബോട്ടിന്റെ പേര്.
ഇതിന്റെ ഒൗദ്യോഗിക പ്രഖ്യാപനം ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മന്റെ് എന്ന പരിപാടിയിൽ നടന്നു. ഈ ചടങ്ങിൽ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലും സൗദികാരി സോഫിയ സജീവമായി പങ്കെടുത്ത് സംസാരിച്ചു. സൗദി പൗരത്വം ലഭിച്ചതിൽ സോഫിയ സന്തോഷം രേഖപ്പെടുത്തി. സോഫിയ മനുഷ്യരുമായി സംവദിക്കുന്ന വിധത്തിൽ നിർമിച്ച റോബോട്ടാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വഴിയാണ് ഇതു സാധ്യമാക്കുന്നത്.
Post Your Comments