Latest NewsNewsGulf

യുഎഇയില്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ മുന്‍ സിഇഒയ്ക്കു 15 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു

റാസല്‍ ഖൈമ: റാക്ക് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ മുന്‍ സിഇഒയ്ക്കു കോടതി 15 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. മുന്‍ സി.ഇ.ഒ ഖാതര്‍ മാസാദാണ് 15 വര്‍ഷത്തെ തടവിനു വിധിക്കപ്പെട്ടത്. എട്ടു മില്ല്യന്‍ ദിര്‍ഹം പിഴയും ഇദ്ദേഹത്തിനു കോടതി വിധിച്ചു. ഖാതര്‍ മാസാദും കൂട്ടുപ്രതികളും ചേര്‍ന്നാണ് പിഴ നല്‍കേണ്ടത്. വഞ്ചനാ കുറ്റത്തിനാണ്‌ കോടതി ഇവര്‍ക്കു ശിക്ഷ വിധിച്ചത്.

ഖാതര്‍ മസാദ്, മറ്റുള്ളവരുമായി ചേര്‍ന്ന് റാക്ക് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കു വിഘാതമായി പ്രവര്‍ത്തിച്ചതായി ജഡ്ജി സേം ഹംഡ് ഷക്കര്‍ കണ്ടെത്തി.

2012 ല്‍ ഖാതര്‍ മാസാദ് യുഎഇയില്‍ നിന്നും പലായനം ചെയ്തു. ഈ സമയത്താണ് ഇദ്ദേഹത്തിനു എതിരെ തട്ടിപ്പിനും വഞ്ചനയും നടത്തിയെന്നു ആരോപണങ്ങള്‍ വന്നത്.

1.5 മില്യന്‍ ഡോളറിന്റെ ഫണ്ട് തിരിമറി, അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ ഖാതര്‍ മസാദിനെയും കൂട്ടുപ്രതികളെയും ചോദ്യം ചെയണമെന്നു കോടതി അറിയിച്ചു.റാസ് അല്‍ ഖൈമ ക്രിമിനല്‍ കോടതി നേരത്തെ കുറ്റാരോപിതര്‍ കുറ്റക്കാരാണെന്നു വിധിച്ചിരുന്നു.

ജഡ്ജി സേം ഹംഡ് ഷക്കര്‍ അധ്യക്ഷനായ ബെഞ്ച് കോടതിയില്‍ ഹാജരായ രണ്ടു പ്രതികളെ 15 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. റാക്ക് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയില്‍ നിന്ന് തട്ടിപ്പ് നടത്തിയ 17.2 മില്യണ്‍ ഡോളര്‍ തിരിച്ചടക്കാന്‍ ഉത്തരവിടുകയും ചെയ്തു.മസാദ്, മിഖാദാ, മറ്റൊരു പ്രതിയായ ജോര്‍ജ് ജാനാഷിയ എന്നിവര്‍ പൊതുജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നത് ബാധ്യതയുണ്ടായിരുന്നവരാണ്. പക്ഷേ ഇവര്‍
റാസല്‍ ഖൈമ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ പണവും മറ്റു താത്പര്യങ്ങളും ബലികഴിച്ചു മനപൂര്‍വം നഷ്ടം വരുത്തിയതായി കോടതി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button