
<തിരുവനന്തപുരം : തിരുവനന്തപുരം മാറനല്ലൂരിൽ രാഷ്ട്രീയ സംഘർഷം ഉണ്ടാക്കാൻ പൊലീസ് ശ്രമം. തിരുവനന്തപുരം കട്ടകക്കട മാറാനെല്ലൂർ ജംഗ്ഷനിൽ പോലീസുകാർ ബിജെപി കൊടിമരം നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായി.മാറനല്ലൂർ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രിയുടെ മറവിൽ ബിജെപിയുടെ കൊടിമരം തകർത്തത്. സ്ഥലത്തെ വ്യാപാരസ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങളിലാണ് പോലീസിന്റെ അതിക്രമം കുടുങ്ങിയത്.പോലീസ് ജീപ്പിൽ വന്നിറങ്ങിയ രണ്ടംഗ പോലീസ് സംഘം കൊടിമരം വലിച്ചൊടിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്.
Video Player
00:00
00:00
Post Your Comments