Latest NewsNewsInternationalGulf

ലോകത്തെ ശക്തമായ പാസ്പോര്‍ട്ട് ഇപ്പോള്‍ ഇതാണ്

ദുബായ്•159 വിസ ഫ്രീ സ്കോറോടെ സിംഗപൂര്‍ പാസ്പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി മാറി.

സിംഗപൂര്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഇപ്പോള്‍ 173 രാജ്യങ്ങളില്‍ വിസ-ഫ്രീയായി യാത്ര ചെയ്യാം. പരാഗ്വേ സിംഗപൂര്‍കാര്‍ക്കുള്ള വിസ വ്യവസ്ഥയില്‍ മാറ്റം വരുത്തിയതോടെയാണിത്‌.

ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യത്തിന്റെ പാസ്പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി മാറുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യൂറോപ്യന്‍ രാജ്യങ്ങളായിയിരുന്നു ഈ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംനേടിയിരുന്നത്.

51 വിസ-ഫ്രീ സ്കോര്‍ ഉള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് പട്ടികയില്‍ 75 ാം സ്ഥാനത്താണ്. 26 സ്കോര്‍ ഉള്ള പാക്കിസ്ഥാന്‍ 93 ാം സ്ഥാനത്തും. മാലി, മഡഗാസ്കര്‍, ഗാബോണ്‍, കൊമോറോസ്‌ എന്നിവരാണ്‌ ഇന്ത്യയ്ക്ക് തൊട്ടുമുന്നിലുള്ളത്.

128 വിസ ഫ്രീ-സ്കോറോടെ 26 ാം സ്ഥാനത്തുള്ള യു.എ.ഇ പാസ്പോര്‍ട്ട് ആണ് ജി.സി.സി രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്. കുവൈത്ത്-49, ഖത്തര്‍-51, ബഹ്‌റൈന്‍-54, ഒമാന്‍-56, സൗദി അറേബ്യ-58 എന്നിങ്ങനെയാണ് മറ്റു ഗള്‍ഫ് രാജ്യങ്ങളുടെ റാങ്കിംഗ്.

1. സിംഗപൂര്‍ (159)

2. ജര്‍മ്മനി (158)

3. സ്വീഡന്‍, ദക്ഷിണ കൊറിയ (157)

4. ഡെന്മാര്‍ക്ക്‌, ഫിന്‍ലന്‍ഡ്‌, ഇറ്റലി, ഫ്രാന്‍സ്, സ്പെയ്ന്‍, നോര്‍വേമ ജപ്പാന്‍, യു.കെ (156)

5. ലക്സംബര്‍ഗ്‌, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്‌, ബെല്‍ജിയം, ആസ്ട്രിയ, പോര്‍ച്ചുഗല്‍ (155)

6. മലേഷ്യ, അയര്‍ലന്‍ഡ്, കാനഡ, യു.എസ്.എ (154)

7. ഓസ്ട്രേലിയ, ഗ്രീസ്, ന്യൂസിലന്‍ഡ്‌ (153)

8. മാള്‍ട്ട, ചെക്ക് റിപ്പബ്ലിക്, ഐസ്‌ലന്‍ഡ്‌ (152)

9. ഹംഗറി (150)

10. സ്ലോവേനിയ, സ്ലൊവാക്യ, പോളണ്ട്, ലിത്വാനിയ, ലാത്വിയ (149)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button