തിരുവനന്തപുരം: ഒരു മാസത്തിനകം സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിർണയം പൂർത്തിയാക്കുമെന്നു ഫീസ് നിർണയ സമിതി അധ്യക്ഷൻ ജസ്റ്റിസ് രാജേന്ദ്രബാബു. നാലു കോളജുകളിലെ ഫീസ് ഈ മാസം നിശ്ചയിക്കും. ശേഷിക്കുന്ന കോളജുകളിലെ ഫീസ് നിർണയം അടുത്തമാസം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ സമിതി പൂർത്തിയാക്കിയത് ആകെ 22 സ്വാശ്രയ കോളജുകളിൽ മുക്കം കെഎംസിടി കോളജിന്റെ ഫീസ് നിർണയം മാത്രമാണ്. ഫീസ് 2016–17 സാമ്പത്തിക വർഷം 4.15 ലക്ഷം രൂപയും 17–18 സാമ്പത്തിക വർഷത്തിൽ 4.80 ലക്ഷം രൂപയുമാണു നിശ്ചയിച്ചത്. എംബിബിഎസ് പ്രവേശനത്തിന് അഞ്ചര ലക്ഷംരൂപ വാർഷിക ഫീസാണ്സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലും കൽപ്പിത സർവകലാശാലകളിലും സമിതി ആദ്യം നിശ്ചയിച്ചത്.
മെറിറ്റ്, മാനേജ്മെന്റ് വ്യത്യാസമില്ലാതെ 85% സീറ്റുകളിലും ഈ നിരക്കു ബാധകമായിരുന്നു. അവശേഷിക്കുന്ന 15% എൻആർഐ സീറ്റുകളിൽ ഫീസ് 20 ലക്ഷമായും നിശ്ചയിച്ചു. എന്നാൽ, ഇതിനെതിരെ മാനേജ്മെന്റ് അസോസിയേഷൻ രംഗത്തെത്തി. മുൻപുള്ള വർഷം 50% മെറിറ്റ് സീറ്റിൽ രണ്ടരലക്ഷവും 35% മാനേജ്മെന്റ് സീറ്റിൽ 11 ലക്ഷവുമായിരുന്നു ഫീസ്. എൻആർഐ സീറ്റിൽ 15 ലക്ഷവും.
Post Your Comments