KeralaLatest NewsNews

ഒന്നരവർഷം കൊണ്ട് പിണറായി ഉമ്മൻചാണ്ടിയെ മറികടന്നു; വിമർശനവുമായി എംഎസ് കുമാർ

ഒരു വില്ലേജാഫീസറും തഹസീൽദാറുമൊക്കെ ചെയ്യേണ്ട കടമ നിർവഹിക്കാൻ മന്ത്രിസഭാ യോഗം ചേരുന്ന വിചിത്ര പ്രതിഭാസമാണ് കേരളത്തിലുള്ളതെന്ന് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാർ. തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിട്ടും അതിൻ മേൽ നടപടിയെടുക്കാത്തതിന്‍റെ കാരണം സർക്കാർ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം എസ് കുമാർ.

ഉമ്മൻചാണ്ടി സർക്കാർ 4 വർഷം കൊണ്ടാണ് അഴിമതി സർക്കാരെന്ന പേരുദോഷം കേൾപ്പിച്ചത്. എന്നാൽ ഒന്നര വർഷം കൊണ്ട് തന്നെ പിണറായി ഉമ്മൻചാണ്ടിയെ മറികടന്നു. തോമസ് ചാണ്ടിയെ പുറത്താക്കുന്നില്ല എന്ന് മാത്രമല്ല അദ്ദേഹത്തെ ന്യായീകരിക്കാനും ഇടത് നേതാക്കൾ മത്സരിക്കുകയാണ്. ഇ പി ജയരാജന് കിട്ടാത്ത ആനുകൂല്യമാണ് പിണറായി തോമസ് ചാണ്ടിക്ക് നൽകുന്നത്. ഇതിന്‍റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. അഴിമതി വിരുദ്ധ സർക്കാരായിരിക്കും തന്‍റേതെന്ന പിണറായി വിജയന്‍റെ അവകാശ വാദം പൊള്ളയാണെന്ന് തെളിഞ്ഞു കഴിഞ്ഞു. വസ്തുകൾ മറച്ചു വെച്ചാണ് തോമസ് ചാണ്ടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇതിനെതിരെ ബിജെപി കോടതിയെ സമീപിക്കും.

ദീനദയാൽ ഉപാദ്ധ്യായ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാർ അയച്ച സർക്കുലർ വിവാദമാക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്. അനാവശ്യ വിവാദമുണ്ടാക്കി ദേശീയ നേതാക്കളെ അപമാനിക്കാനാണ് ചിലരുടെ ശ്രമം. ദീനദയാൽ ഉപാദ്ധ്യായയെപ്പറ്റി കുട്ടികൾ പഠിക്കുന്നതിൽ തെറ്റില്ലെന്ന ചിന്തമൂലമാണ് സംസ്ഥാന സര്‍ക്കാർ ആ സർക്കുലർ താഴേക്ക് അയച്ചത്. രാജ്യത്തിന് അനുയോജ്യമായ സാമ്പത്തിക ദർശനനം ആവിഷ്കരിച്ച ദീനദയാല്‍ ഉപാദ്ധ്യായയെ അപമാനിക്കുന്നതിൽ നിന്ന് എല്ലാവരും പിൻമാറണം.

കേരളത്തിൽ തീവ്രവാദം ഇല്ലെന്ന് പറയുന്ന കോടിയേരി ബാലകൃഷ്ണന് കണ്ണൂരിൽ 5 തീവ്രവാദികളെ പിടികൂടിയതിനെപ്പറ്റി എന്താണ് പറയാനുള്ളത്. യാഥാർത്ഥ്യം അംഗീകരിക്കാൻ കോടിയേരി തയ്യാറാകണം. ബി ജെ പി വിരോധത്തിന്‍റെ പേരിൽ തീവ്രവാദികൾക്ക് ക്ലീൻ ചിറ്റ് നൽകുന്നതിൽ നിന്ന് സിപിഎം പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button