ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടുത്ത ഭീഷണിയുമായി ഫെയ്‌സ്ബുക്കിന്റെ പുതിയ നടപടി. ഇനി മുതല്‍ ഫെയ്‌സ്ബുക്കിന്റെ ന്യൂസ് സ്ഫീഡില്‍ നിന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ലിങ്ക് നീക്കാനാണ് തീരുമാനം. ഇതിനുള്ള പരീക്ഷണം തുടങ്ങി. ഇതു സംബന്ധിച്ച പരീക്ഷണം ശ്രീലങ്ക, ബൊളീവിയ, സ്ലോവാക്യ, സെര്‍ബിയ, ഗ്വാട്ടിമാല, കംബോഡിയ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തി. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഏറ്റവും വലിയ പ്രചാരണം നടക്കുന്നത് ഫെയ്‌സ്ബുക്ക് വഴിയാണ്.
ഇതിനു സഹായകരമാകുന്നത് ന്യൂസ് ഫീഡില്‍ തെളിയുന്ന ലിങ്കാണ്. ഇതു ഒഴിവാക്കാനുള്ള നീക്കമാണ് ഫെയ്‌സ്ബുക്ക് നടത്തുന്നത്. ഇതിനു പകരം പുതിയ വിന്‍ഡോയില്‍ ഈ ലിങ്കുകളില്‍ ലഭിക്കും. അത്ര എളുപ്പത്തില്‍ വായനക്കാരില്‍ എത്തപ്പെടാന്‍ സാധിക്കാത്ത വിധമാണ് ഈ വിന്‍ഡോ സംവിധാനം. 60 ശതമാനം മുതല്‍ 80 ശതമാനം ഇടിവാണ് പരീക്ഷണ ഘട്ടത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു ഉണ്ടായത്.
ഈ പരീക്ഷണം വ്യാപിപ്പക്കുന്നതിനു താത്പര്യമില്ലെന്നു ഫെയ്‌സ്ബുക്കിന്റെ ന്യൂസ് ഫീഡ് വൈസ് പ്രസിഡന്റ് ആദം മുസേരി അറിയിച്ചു. പക്ഷേ ഇതിനു പകരം സമാനമായ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിനുള്ള ആലോചന നടക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
Post Your Comments