Latest NewsNewsIndia

ഭക്ഷണത്തില്‍ പാറ്റയെ ഇട്ട സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍

ബെംഗളൂരു: ഭക്ഷണത്തില്‍ പാറ്റയെ ഇട്ട സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. കര്‍ണാടക സര്‍ക്കാരിന്റെ ഇന്ദിര കാന്റീന്‍ എന്ന സ്ഥാപനത്തിലെ ഭക്ഷണത്തിലാണ് ഇവര്‍ പാറ്റയെ ഇട്ടത്. പിടിയിലാവര്‍ ഇരുവരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ്. ആളുകളുടെ ശ്രദ്ധ നേടാന്‍ വേണ്ടിയാണ് സംഭവത്തില്‍ അറസ്റ്റിലായ ഹേമന്ദ്, ദേവരാജ് എന്നിവരുടെ ശ്രമമെന്നു പോലീസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. ബെംഗളൂരു കാമാക്ഷിപാല്യയിലെ ഇന്ദിര കാന്റീനില്‍ രണ്ടു സുഹൃത്തുക്കളുടെ കൂടെ എത്തിയ ഇരുവരും ഭക്ഷണത്തില്‍ പാറ്റയെ കണ്ടതായി പരാതിപ്പെട്ടു. ഇവര്‍ ഇവിടുത്തെ ഭക്ഷണം നിലവാരം കുറഞ്ഞതാണ് എന്നു വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

പക്ഷേ സിസിടിവി ദൃശ്യങ്ങള്‍ ഇവരുടെ പ്രവൃത്തികള്‍ വെളിച്ചത്തു കൊണ്ടു വന്നു. പാറ്റയെ പുറത്തുനിന്ന് കൊണ്ടുവന്ന ഹേമന്ദ് ഭക്ഷണത്തില്‍ ഇടുന്നതാണ് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. ഈ വിവരം അറിഞ്ഞിട്ടും ദേവരാജ് ഹേമന്തിനെ അനുകൂലിച്ച് സംസാരിച്ചതായി പോലീസ് പറഞ്ഞു.

വിഷയം ശ്രദ്ധയില്‍പ്പെട്ട ഇന്ദിര കാന്റീന്‍ അധികൃതര്‍ ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button