Latest NewsKeralaNews

ആരാണ് കേരളത്തിൽ ഈ വികസനം കൊണ്ട് വന്നത്? വികസിത കേരളം ഒരു നേർകാഴ്ച: സിബി സാം തോട്ടത്തിൽ എഴുതുന്നു

വികസിത കേരളം, പ്രവാസികൾ ഇല്ലായിരുന്നെങ്കിൽ കാണാരുന്നു.
കേരളത്തെ മറ്റുള്ള സംസ്ഥാനം ആയി താരതമ്യപെടുത്തി കേരളം വികസിച്ചു ആകാശം മുട്ടി സാക്ഷരതയുടെ കാര്യത്തിൽ വളർന്നു പന്തലിച്ചു എന്നൊക്കെയുള്ള രീതിയിൽ പോസ്റ്റ് ഇടുന്നവരെ ക്ഷണിക്കുന്നു.’

ആദ്യത്തെ ചോദ്യം വളരെ ലളിതം.. ആരാണ് കേരളത്തിൽ ഈ വികസനം കൊണ്ട് വന്നത്?

രണ്ടാമത്തെ ചോദ്യം അതിലും ലളിതം… ഈ വികസനം കൊണ്ട് വരാൻ സംസഥാനത്തിന്റെ വരുമാന മാർഗം എന്തൊക്കെ? (അക്കം ഇട്ടു പറഞ്ഞാൽ സൗകര്യമായി)

മൂന്നാമത്തെ ചോദ്യം.. കേരളത്തിൽ ലാഭത്തിൽ ഓടുന്ന ഉത്പാദനം ഉള്ള ഒരു വ്യവസായം ഏതെന്നു പറഞ്ഞു തരാമോ?

ഇനി എന്റെ ഉത്തരം ഇവിടെ കുറിക്കുന്നു… നിങ്ങൾ ഇത് കാര്യമാകണം എന്നില്ല.. നിങ്ങൾക്ക് ഇതിൽനിന്നും വ്യത്യസ്‍തമായി വല്ലതും പറയാൻ ഉണ്ടെങ്കിൽ സ്വാഗതം ചെയുന്നു .

രാഷ്ട്രീയ പാർട്ടികൾ ഭരിച്ചു മുടിച്ചത് കൊണ്ടാണ് കേരളം വളർന്നത് എന്നതാണ് ആകെ കൂടിയുള്ള ഉത്തരം… എങ്ങനെ എന്നല്ലേ?

കേരളത്തിന്റെ ഇന്നത്തെ വരുമാനത്തിന്റെ പട്ടിക എടുത്തു നോക്കിയാൽ ബിവറേജ്, NRI പണം, ലോട്ടറി ഇത് അല്ലാതെ മറ്റൊന്ന് കാണണം എങ്കിൽ മഷി ഇട്ടു നോക്കണം.

അതായത് സാധാരണക്കാരനെ മദ്യം കുടിപ്പിച്ചും അവന്റെ പ്രതീക്ഷകളെ ലോട്ടറിയിൽ കൂടി എടുപ്പിച്ചും ജീവിക്കാൻ വേണ്ടി നാട് കടന്ന പ്രവാസികളുടെ കാലു നക്കിയും ആണ് കേരളം ഇന്ന് ഈ കാണുന്ന കേരളം ആയത്… തർക്കം ഉള്ളവർക്ക് കൃത്യമായി കേരളത്തിന്റെ വരുമാനം പറഞ്ഞു തെളിയിക്കാം..

ദഹിക്കാത്തവർക്ക് ഒന്ന് കൂടി ഗഹനമായി ചിന്തിക്കാം.. കേരളത്തിൽ ഉള്ള വ്യവസായം എന്തൊക്കെയാണ് നിങ്ങളുടെ അറിവിൽ?

കല്യാൺ സാരീസ് പോലെ ഉള്ള വസ്ത്ര വ്യാപാരികൾ.. മലബാർ ഗോൾഡ് പോലെ ഉള്ള സ്വർണ വ്യാപാരികൾ… അസറ്റ് ഹോംസ് പോലെ ഉള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാർ… 5സ്റ്റാർ മുതൽ ഉള്ള ഹോട്ടൽ ബിസിനസുകാർ.. കാർ -ബൈക്ക് പോലെ ഉള്ള ഓട്ടോമോട്ടീവ് ബിസിനസ് .. വിദ്യാഭ്യാസ കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾ ഇതൊക്കെ അല്ലാതെ എന്താണ് കേരളത്തിലെ വ്യവസായം?

അപ്പോൾ ന്യായമായും തോന്നും ഇതൊന്നും വ്യവസായം അല്ലെ എന്ന്.. ആണ്.. പക്ഷെ ഉപഭോഗ സംസ്കാരം ആണെന്ന് മാത്രം..

വസ്ത്ര വ്യാപാരികൾക്ക് തുണികൾ നിർമിച്ചു കൊടുക്കുന്ന ഒരു കൂട്ടർ ഉണ്ട്.. അവർ കേരളത്തിന് പുറത്താണ്. അത് പണം കൊടുത്താണ് കേരളം വാങ്ങുന്നത്… അതായത് ഉത്പാദനം അല്ല കേരളത്തിൽ നടക്കുന്നത് വിപണനം മാത്രമാണ് … അരി ആയാലും ഗോതമ്പ് ആയാലും എല്ലാം അവസ്ഥ ഇത് തന്നെ…

അപ്പോൾ കേരളത്തിന്റെ കൈയിൽ ഉള്ളത് പണമാണ് ഉത്പങ്ങൾ അല്ല.. അവിടെയാണ് ചോദ്യം… ഈ പണം കേരളത്തിൽ എങ്ങനെ എത്തി?

സ്വന്തമായി ഒരു ഉത്പന്നങ്ങൾ പോലും ഇല്ലാത്ത സംസ്ഥാനത്തിൽ എങ്ങനെ കോടികൾ മാർക്കറ്റിൽ എത്തുന്നു…

ഉത്തരം കിട്ടുന്നത് വരെ ചോദിക്കുക… ചെന്നെത്തുന്നത് പ്രവാസികളിൽ ആയിരിക്കും… ബിവറേജിൽ ആയിരിക്കും… ലോട്ടറിയിൽ ആയിരിക്കും…

അപ്പോൾ ആദ്യത്തെ പോയിന്റിൽ എത്തി നില്കുന്നു… രാഷ്ട്രീയക്കാര്‍ ഭരിച്ചു മുടിച്ച കേരളത്തിൽ നിന്നും തൊഴിൽ ഇല്ലാതെ തെണ്ടി നടന്ന ജോലി തേടി ഒരു വിഭാഗം കടൽ കടന്നു… അവിടെ അവർ അധ്വാനിച്ചു ഉണ്ടാക്കിയ പണം കേരളത്തിൽ എത്തി… ആ പണം റിയൽ എസ്റ്റേറ്റ് മുതൽ സ്വർണ വ്യാപാരികളിൽ മുതൽ മീൻ ചന്ത വഴി വരെ മാർക്കറ്റിൽ എത്തി…

ഇങ്ങനെ ജനങ്ങൾ വളർത്തിയ സമ്പത് ഘടനയെ ആണ് ഒരു ഉളുപ്പും ഇല്ലാതെ കേരളത്തെ വികസിപ്പിച്ചു എന്ന് പലരും വീമ്പ് അടിച്ചു നടക്കുന്നത്!

ഉണ്ടായിരുന്ന കശുവണ്ടി വ്യവസായം സംരക്ഷിക്കാൻ സാധിച്ചിട്ടില്ല… ഉണ്ടായിരുന്ന റബ്ബർ വ്യവസായം പ്രോത്സാഹിപ്പിക്കാൻ സാധിച്ചില്ല… കയർ വ്യവസായം നശിച്ചു നാറാണ കല്ല് കണ്ടു… ഉണ്ടായിരുന്ന ഓട് ഫാക്ടറികൾ പൂട്ടിച്ചു… കണ്ണൂരിലും മറ്റും ഉണ്ടായിരുന്ന നെയ്ത്തു ശാലകൾ പൂട്ടിച്ചു… വരുന്ന വ്യവസായങ്ങൾ സകലതും തൊഴിലാളി സമരം നടത്തി നാട് കടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button