ഭുവനേശ്വർ: ലോകത്തിലെ ഏറ്റവും കരുത്തുറ്റ സേനയിൽ ഒന്നാണ് ഇന്ത്യയുടേതെന്ന ഓർമപ്പെടുത്തലുമായി കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. അതിലെ ഓരോ അംഗങ്ങൾക്കുമാണു ഇന്ത്യൻ സേനയെ കരുത്തുറ്റതാക്കുന്നതിൽ നന്ദി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം കുമയൂൺ റൈഫിള്‍സ്–3ന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു.
ചടങ്ങ് സംഘടിപ്പിച്ചത് സൈനികരെയും വിരമിച്ച ഉദ്യോഗസ്ഥരെയും വീരമൃത്യ വരിച്ച സൈനികരുടെ ഭാര്യമാരെയും ആദരിക്കാനാണ്. കുമയൂൺ റെജിമെന്റ് (റൈഫിൾസ്) സ്ഥാപിക്കുന്നത് 1917 ഒക്ടോബർ 23നാണ്. രണ്ടു ലോകമഹായുദ്ധങ്ങളിൽ പങ്കെടുത്തുവെന്ന അംഗീകാരവും ഈ സേനാവിഭാഗത്തിനുണ്ട്.
മാത്രമല്ല രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിലും നിർണായക പങ്കു വഹിക്കുന്നു. പുതിയ സ്റ്റാംപും അംഗീകാരത്തിന്റെ ഭാഗമായി കരസേനാമേധാവി പ്രകാശനം ചെയ്തു. വിരമിച്ച സൈനികരുടെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിന്മേൽ യാതൊരുവിധ കാലതാമസം പാടില്ലെന്നും റാവത്ത് നിർദേശിച്ചു.
Post Your Comments