ദുബായ്•ജപ്പാനിലേക്ക് യാത്ര ചെയ്യുന്ന യു.എ.ഇ പൗരന്മാരും താമസക്കാരും സന്ദര്‍ശനവിവരം രജിസ്റ്റര്‍ ചെയ്യണമെന്ന് ടോക്കിയോയിലെ യു.എ.ഇ എംബസി മുന്നറിയിപ്പ് നല്കി. ലാന് ചുഴലിക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പടിഞ്ഞാറന്‍ ജപ്പാനിലും മധ്യ ജപ്പാനിലും കനത്ത മഴയും ശക്തമായ കാറ്റും അനുഭവപെടുകയാണ്. കാറ്റിനെത്തുടര്‍ന്ന് ഒറ്റപ്പെട്ട ദ്വീപുകളിലേക്കുള്ള ജലഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
കാലാവസ്ഥാ ചാനലിന്റെ റിപ്പോര്‍ട്ട് പ്രകാരം, ടോക്കിയോയ്ക്ക് 500 മെയില്‍ തെക്കുവടക്കായാണ് ലാന് ചുഴലിക്കൊടുങ്കാറ്റിന്റെ അവസാന സ്ഥാനം കണ്ടെത്തിയത്. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6 മണിയോടെ കാറ്റ് ടോക്കിയോയുടെ തീരപ്രദേശങ്ങളില്‍ ആഞ്ഞടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടിയന്തിര സാഹചര്യമുണ്ടായാല്‍ യു.എ.ഇ പൗരന്മാര് +817041972525 അല്ലെങ്കില്‍ +81354890804 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും എംബസി അറിയിച്ചു.
Post Your Comments