തിരുവനന്തപുരം: സംസ്ഥാനത്തു ട്രെയിനുകള്‍ വൈകിയോടുന്നതു നവംബര്‍ ഒന്ന് വരെ തുടരുമെന്നു റെയില്‍വേ അറിയിച്ചു. വിവിധ ഡിവിഷനുകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കാരണം. ഭോപാല്‍, ഇറ്റാര്‍സി, കൊങ്കണില്‍ രത്നഗിരി എന്നിവിടങ്ങളില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ലോകമാന്യതിലക് തിരുവനന്തപുരം നേത്രാവതി, നിസാമുദ്ദീന്‍എറണാകുളം മംഗള എക്സ്പ്രസ് എന്നിവ ഒരു മണിക്കൂറോളം വൈകും.
ഷൊര്‍ണൂര്‍ യാഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച രാത്രി 11.30ന് പുറപ്പെടേണ്ട എറണാകുളം-ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് പുലര്‍ച്ചെ 2.10നാകും പുറപ്പെടുക. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന തിരുവനന്തപുരം-മംഗളുരു മലബാര്‍ എക്സ്പ്രസ് 80 മിനിറ്റും തിരുവനന്തപുരം-മംഗളുരു മാവേലി എക്സ്പ്രസ് 180 മിനിറ്റും കായംകുളത്തിനും എറണാകുളത്തിനുമിടയില്‍ വൈകും.
വൈകിയോടുന്ന മറ്റ് ട്രെയിനുകൾ;
മംഗളൂരുനാഗര്‍കോവില്‍ പരശുറാം (120 മിനിറ്റ്), കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി (75 മിനിറ്റ്), കോയമ്ബത്തൂര്‍മംഗളുരു ഇന്റര്‍സിറ്റി (60 മിനിറ്റ്), എറണാകുളംനിസാമുദ്ദീന്‍ മംഗള (70 മിനിറ്റ്), നാഗര്‍കോവില്‍ മംഗളുരു ഏറനാട് (60 മിനിറ്റ്).
Post Your Comments