ലണ്ടന്‍: ടൈറ്റാനിക് കപ്പല്‍ ദുരന്തത്തില്‍ മരിച്ചയാളുടെ കത്ത് ലേലത്തില്‍ വിറ്റു. 1,08,04,110 രൂപക്കാണ്(166,000 ഡോളര്‍) കത്ത് ലേലത്തില്‍ വിറ്റത്. കപ്പല്‍ ദുരന്തത്തിന്റെ അവശേഷിപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് വിറ്റു പോയതും ഇൗ കത്താണ്.
ഫസ്റ്റ് ക്ലാസ് യാത്രക്കാരനായ അലക്സാണ്ടര്‍ ഒസ്കര് ഹോള്വേഴ്സണ് മാതാവിന് എഴുതിയ കത്താണിത്. രാജകീയ കപ്പലിനെയും കപ്പലിലെ ഭക്ഷണത്തെയും സംഗീതത്തെയും കുറിച്ചാണ് കത്തിൽ പറയുന്നത്.കപ്പലിലെ പ്രശസ്തരായ യാത്രികര്‍ക്കെപ്പമുള്ള അനുഭവങ്ങളും കത്തില്‍ വിവരിക്കുന്നു. എല്ലാം നന്നായി നടക്കുകയാണെങ്കില്‍ ബുധനാഴ്ച രാവിലെ ന്യൂയോര്‍ക്കിലെത്തുമെന്ന് 1912 ഏപ്രില്‍ 13ന് എഴുതിയ കത്തില്‍ പറയുന്നുണ്ട്.
കപ്പല്‍ ദുരന്തത്തിന്റെ ബാക്കിപത്രമായി അറിയപ്പെടുന്ന അവസാനത്തെ വസ്തുവാണ് ഹോള്വേഴ്സണിന്റെ ഇൗ കത്ത്. അത്ലാന്റിക് സമുദ്രത്തില്‍ നിന്ന് കണ്ടെടുത്ത ഹോഴ്സണിന്റെ മൃതദേഹത്തില്‍ നിന്ന് ലഭിച്ച കത്തിന്റെ പലഭാഗത്തും മഷി പടര്‍ന്നിട്ടുണ്ട്. ഹോള്വേഴ്സണിന്റെ കുടുംബാംഗങ്ങളായ ഹെന്‍ട്രി അല്ഡ്രിഡ്ജും മകനുമാണ് ലേലം നടത്തിയത്.
Post Your Comments