Latest NewsNewsInternationalGulf

രണ്ട് പസഫിക് രാജ്യങ്ങളുമായുള്ള പ്രവേശന വിസ ഒഴിവാക്കാൻ യു.എ.ഇ കരാർ ഒപ്പിട്ടു

പസഫിക് രാജ്യങ്ങളുമായി യു.എ.ഇയുടെ ബന്ധം ശ്രദ്ധേയമാണ്. ഇ എക്സ്ചേഞ്ചിലെ എക്സോക് 2020 അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ തുവാലു, സോളമൻ ദ്വീപുകളുമായി ബന്ധം ശക്തമാക്കാൻ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ കരാർ ഒപ്പുവെച്ചു.

പാകിസ്താൻ ന്യൂ ഗിനിയയുടെ വിദേശകാര്യ മന്ത്രി ബറോൺ വഖാ, നൌറു വിദേശകാര്യമന്ത്രി ടേക്കലിന ഫിനികാസോ, തുവാലു വിദേശകാര്യമന്ത്രി, സോളമൻ ദ്വീപിലെ മിൽനർ ടോസാക്ക എന്നിവരുമായി കൂടിക്കാഴ്ച നടത്തി.ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രവേശന വിസയുടെ ആവശ്യകത മനസ്സിലാക്കി വഖയുമായി യു.എ.ഇ ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തു.

പസഫിക് രാജ്യങ്ങളുമായി സമ്പത് വ്യവസ്ഥയിലും ,നിക്ഷേപങ്ങളിലും, പുനരുൽപ്പാദിപ്പിക്കുന്ന ഊർജ്ജത്തിലും, യു.എ.ഇ.ബന്ധം ശക്തമാകുന്നതിലുള്ള സന്തോഷം ശൈഖ് അബ്ദുള്ള പങ്കുവെച്ചു.വികസന പ്രോജക്ടുകളെ പുനരുദ്ധരിക്കാനുള്ള ഊർജ്ജ പരിപാടികൾ ഉന്നയിച്ചുകൊണ്ട് യു.എ.ഇയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ആഗ്രഹം പസഫിക് രാജ്യങ്ങളിലെ അംഗങ്ങളും
പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button