ന്യൂഡൽഹി: തീവണ്ടിയിലെ ആഹാരത്തിനു ഭക്ഷ്യസുരക്ഷാ ഓഡിറ്റ് വരുന്നു. മെനു ചുരുക്കി, തീവണ്ടികളില്‍ നല്‍കുന്ന ആഹാരം ഗുണനിലവാരമുള്ളതാക്കി മാറ്റാനും സുരക്ഷാ ഓഡിറ്റ് ചെയ്യാനും മൂന്നാമതൊരു ഏജന്‍സിയെ ഏര്‍പ്പെടുത്താനാണ് റെയില്‍വേയുടെയും ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെയും തീരുമാനം.
അടുത്തിടെ തേജസ് തീവണ്ടിയിലുണ്ടായ ഭക്ഷ്യവിഷബാധയും അതിനു മുമ്പുവന്ന സി.എ.ജി. റിപ്പോര്‍ട്ടുമാണ് സുരക്ഷാ ഓഡിറ്റ് വേണമെന്ന തീരുമാനത്തിന് കാരണം. സുരക്ഷാ ഓഡിറ്റ് വരുമ്പോള്‍ ആഹാരം ഉണ്ടാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഗുണപരമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
Post Your Comments