Latest NewsNewsInternational

കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്​തമാവുന്നു

മഡ്രിഡ് : കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി. ഭരണം പൂര്‍ണ്ണമായും ഏറ്റെടുക്കുമെന്നും, സ്വയംഭരണം റദ്ദാക്കുമെന്നുമുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കാറ്റലോണിയന്‍ പതാകയുമായും പ്ലക്കാര്‍ഡുകളുമായാണ് ജനക്കുട്ടം തടിച്ചുകൂടിയത്. കാറ്റിലോണിയന്‍ പതാകയുമായി എത്തിയ ജനക്കുട്ടം സ്‌പെ​യിന്‍ സര്‍ക്കാറിനെ ഭയക്കുന്നില്ലെന്നും അറിയിച്ചു.

ശനിയാഴ്ച വിളിച്ചുചേര്‍ത്ത അടിയന്തര മന്ത്രിസഭ യോഗത്തിലാണ് കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കാന്‍ തീരുമാനിച്ചത്. അടുത്ത ശനിയാഴ്ചയോടെ പ്രവിശ്യ സ്‌പെയിനിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുമെന്നും പ്രധാനമന്ത്രി മരിയാനോ രജോയ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്‌പെയിനിലെ തെരുവുകള്‍ വീണ്ടും പ്രതിഷേധങ്ങള്‍ക്ക് വേദിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button