CinemaMollywoodLatest News

മലയാളികൾ നെഞ്ചിലേറ്റിയ ഒരു പുഷ്പവും പ്രാണസഖിയും അൻപതിന്റെ നിറവിൽ

ബാബുരാജിന്റെ മാസ്മരിക സംഗീതത്തിലൂടെ മലയാളികൾക്ക് ലഭിച്ച ഗാനങ്ങളാണ് ഒരു പുഷ്‌മം മാത്രം എന്ന ഗാനവും പ്രാണസഖി എന്ന ഗാനവും.അൻപതിന്റെ നിറവിലെത്തി നിൽക്കുകയാണ് ഈ ഗാനങ്ങൾ.1967 ഒക്ടോബര്‍ 19ന് പുറത്തിറങ്ങിയ പരീക്ഷ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ഇപ്പോഴും തലമുറകള്‍ ഏറ്റുപാടുന്ന ഈ രണ്ടു പാട്ടുകളും.ബാബുരാജിന്റെ ഈണത്തിന് പി.ഭാസ്കരന്റെ മാന്ത്രിക വരികള്‍ കൂട്ടായ് വന്നപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് സ്വകാര്യ ഗാനശേഖരത്തില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത രണ്ടു പാട്ടുകളാണ്.

സിന്ധുഭൈരവിയിലാണ് പ്രാണസഖി ഒരുക്കിയിരിക്കുന്നത്. ദേശ് രാഗത്തിലാണ് ഒരു പുഷ്പം ചിട്ടപ്പെടുത്തിയിരിക്കുന്നത്. യേശുദാസിന്റെ കരിയറിലെ ഏറ്റവും മികച്ച പാട്ടുകളായി ഈ രണ്ടുഗാനങ്ങളും അടയാളപ്പെടുത്തപ്പെട്ടു.വിരഹമായും പ്രണയമായും കണ്ണീരായുമൊക്കെ പ്രാണസഖിയും ഒരു പുഷ്പവും മലയാളികള്‍ക്കുള്ളില്‍ നിറഞ്ഞുനില്‍ക്കുന്നു. കലാലയങ്ങളും യുവാക്കളുമാണ് പ്രാണസഖിയും ഒരുപുഷ്പം മാത്രവും ഏറ്റവും കൂടുതല്‍ ഏറ്റുപാടിയതും പാടുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button