കണ്ണൂർ: ബിജെപി ഉയർത്തുന്ന നയങ്ങളെ രാഷ്ട്രീയ പാർട്ടികളുടെ മഹാസഖ്യമുണ്ടാക്കി നേരിടാൻ സാധിക്കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസുമായി സഖ്യം വേണമെന്ന സീതാറാം യെച്ചൂരിയുടെ അഭിപ്രായത്തിനുള്ള മറുപടി കൂടി ആണ് കോടിയേരിയുടെ പ്രസ്താവന. ‘ആർ എസ് എസിനെ നേരിടാൻ വിശാലമായ പൊതുവേദി ആവശ്യമാണ്.
രാഷ്ട്രീയ കൂട്ടുകെട്ടായി സഖ്യം ഉണ്ടായാൽ മുൻകാല അനുഭവം ആകും ഉണ്ടാവുക’ എന്നും കോടിയേരി പറഞ്ഞു. യെച്ചൂരിയും ബംഗാൾ ഘടകവും പിന്തുണച്ച കോൺഗ്രസ് ബന്ധത്തെ കേരള ഘടകമാണ് എതിർത്തത്. പണ്ട് സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായിരുന്ന ബംഗാളിലുൾപ്പെടെ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് ഇപ്പോഴുള്ള തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത്.
Post Your Comments