കോട്ടയം: സംസ്ഥാനത്ത് നഴ്സിനെ അറസ്റ്റു ചെയ്തു. കോട്ടയം ഭാരത് ആശുപത്രിയില്‍ നിരാഹാരം അനുഷ്ഠിച്ച നഴ്സിനെയാണ് പോലീസ് അറസ്റ്റു ചെയ്ത് നീക്കിയത്. നഴ്സിന്റെ ആരോഗ്യനില മോശമായ സാഹചര്യത്തിലായിരുന്നു നടപടി. ഇവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരാഹാരം അനുഷ്ഠിച്ച നഴ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ മറ്റൊരു നഴ്സ് നിരാഹാരം തുടങ്ങിയിട്ടുണ്ട്. മായയെന്ന നഴ്സായായിരുന്നു നിരാഹരം തുടങ്ങിയത്. നാലു ദിവസമായി മായ നിരാഹാരമിരിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ആരോഗ്യനില വഷളായത്. പിന്നീട് പോലീസ് എത്തി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം ഭാരത് ആശുപത്രിയിലെ സമരം ചെയ്ത 60 നഴ്സുമാരെ മാനേജ്മെന്റ് പിരിച്ചുവിട്ടു. ഇതേതുടര്‍ന്ന് തുടങ്ങിയ സമരം 71 ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പിനു ആശുപത്രി അധികൃതർ തയാറായില്ല. അതു കൊണ്ടാണ് മരണം വരെ നിരാഹാരമിരിക്കാനായി മായ മുന്നോട്ട് വന്നത്.
Post Your Comments