നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് നോക്കിയ 7 പുറത്തിറങ്ങി. പുതിയ മിഡ്–റേഞ്ച് ഹാൻഡ്സെറ്റ് അവതരിപ്പിച്ചത് ചൈനയിൽ നടന്ന ചടങ്ങിലാണ്. പ്രധാന സവിശേഷതകൾ 7000 സീരീസ് അലുമിനിയം ബോഡി, കോണിങ് ഗൊറില്ല ഗ്ലാസ് എന്നിവയാണ്. മാത്രമല്ല നോക്കിയയുടെ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിലെ ഏറ്റവും പുതിയ സംവിധാനമായ f / 1.8 അപേച്ചർ ലെൻസുമുണ്ട്. ഫെയ്സ്ബുക്ക്, യുട്യൂബ് ലൈവ് സ്ട്രീമിങ്ങിന് നോക്കിയ 7 ലെ ക്യാമറ ഉപയോഗിച്ച് പ്രത്യേകം സൗകര്യമുമുണ്ട്. ഇതിന് ക്യാമറ ആപ്പിൽ തന്നെ സൗകര്യമുണ്ട്.
ചൊവ്വാഴ്ച മുതൽ ചൈനയിൽ പുറത്തിറക്കിയ നോക്കിയ 7 വിൽപ്പന തുടങ്ങും. നോക്കിയ 7 രണ്ട് വേരിയന്റുകളിലായാണ് വരുന്നത്. 4 ജിബി റാം വേരിയന്റിന് 2,499 യുവാനും (ഏകദേശം 25,000 രൂപ), 6 ജിബി റാം വേരിയന്റിന് 2,699 യുവാനുമാണ് (ഏകദേശം 26,500 രൂപ) വില. എന്നാൽ ചൈനയ്ക്ക് പുറത്ത് നോക്കി 7 വിൽപ്പനക്ക് എത്തുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
Post Your Comments