മസ്‌കത്ത്: ഇനി മുതല്‍ ഒമാനില്‍ 25 രാജ്യങ്ങളിലെ സഞ്ചാരികള്‍ക്കു ടൂറിസ്റ്റ് വിസയ്ക്കു സ്പോണ്‍സര്‍ വേണ്ട. മുമ്പ് ഈ പട്ടികയില്‍ ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ സഞ്ചാരികളെ ഉള്‍പ്പെടുത്തിയിരുന്നു. ഇനി മുതല്‍ അമേരിക്ക, കാനഡ, ആസ്ത്രേലിയ, യുകെ എന്നിവിടങ്ങളിലോ ഷെന്‍ഗെന്‍ രാഷ്ട്രങ്ങളിലോ വിസയുള്ളവര്‍ക്കും സ്പോണ്‍സര്‍ ഇല്ലാതെ തന്നെ ടൂറിസ്റ്റ് വിസ നല്‍കാനാണ് തീരുമാനം.
ബോസ്നിയ, പെറു, ബെലാറസ്, തുര്‍ക്ക്മെനിസ്ഥാന്‍, മാലിദ്വീപ്, ജോര്‍ജിയ, ഹോണ്ടുറാസ്, സല്‍വഡോര്‍, താജികിസ്ഥാന്‍, ഗ്വോട്ടിമല, വിയറ്റ്നാം, കിര്‍ഗിസ്ഥാന്‍, ക്യൂബ, കോസ്റ്ററിക, ലാഓസ്, മെക്സികൊ, നികാരഗ്വ,അര്‍മേനിയ, അസര്‍ബൈജാന്‍, അല്‍ബേനിയ, ഉസ്ബകിസ്ഥാന്‍, ഇറാന്‍, പനാമ, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ സഞ്ചാരികള്‍ക്കു ഇതിന്റെ ആനുകൂല്യം ലഭിക്കും. ഇ – ടൂറിസ്റ്റ് വിസയാണ് സഞ്ചാരികള്‍ക്കു അനുവദിക്കുക.
ഒരു മാസത്തെ വിസയുടെ നിരക്ക് 20 ഒമാന്‍ റിയാലാണ്. രാജ്യത്തെ ഹോട്ടല്‍ ബുക്കിംഗ് വിവരങ്ങള്‍, മടക്ക ടിക്കറ്റ് ഇവ ഒമാന്‍ അധികൃതരെ അറിയിക്കണം.
Post Your Comments