അയ്യപ്പൻകോവിൽ: ചൊവ്വാഴ്ച (ഒക്ടോബർ 24നു ) ഹർത്താൽ. ഇടുക്കി ജില്ലയിലെ നാലു പഞ്ചായത്തുകളിലാണ് ഹർത്താൽ. ഉപ്പുതറ, ഇരട്ടയാർ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ എന്നീ പഞ്ചായത്തുകളാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂരിഭാഗം കർഷകർ താമസിക്കുന്ന സ്ഥലമായ മൂന്നുചെയിൻ ഒഴിവാക്കി പത്തുചെയിൻ പ്രദേശത്ത് പട്ടയം നൽകാനുള്ള മന്ത്രിസഭ തീരുമാനത്തിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
Post Your Comments