KeralaLatest NewsNews

കലാലയ രാഷ്ട്രീയ വിലക്ക്; സർക്കാർ കോടതിയിലേക്ക്

തിരുവനന്തപുരം: സർക്കാർ, ക്യാംപസുകളിൽ രാഷ്ട്രീയം പാടില്ലെന്ന വിലക്കിനെതിരെ നിയമപരമായി നീങ്ങാൻ ഒരുങ്ങുന്നു. സർക്കാർ ഹൈക്കോടതിയിൽതന്നെ റിവിഷൻ ഹർജി നൽകുകയോ സുപ്രീം കോടതിയെ സമീപിക്കുകയോ ചെയ്യാനാണു ആലോചിക്കുന്നത്.

സർക്കാരിന്റെ നടപടി നിയമോപദേശം തേടിയായിരിക്കും. സർക്കാരിന്റെ നിലപാട് കലാലയങ്ങളിൽ രാഷ്ട്രീയം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും അത് ജനാധിപത്യ വിരുദ്ധമാണെന്നുമാണ്. ഇക്കാര്യത്തിൽ നിയമനടപടിയുമായി നീങ്ങാൻ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടും. വേണ്ടിവന്നാൽ മുതിർന്ന അഭിഭാഷകരുടെ നിയമോപദേശം തേടാനും സാധ്യതയുണ്ട്.

അതിനിടെ, ഹൈക്കോടതി ക്യാംപസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് വീണ്ടും ആവര്‍ത്തിച്ചു. അക്കാദമിക് അന്തരീക്ഷം ഇത് തകര്‍ക്കും. സര്‍ക്കാരിന്റെ ബാധ്യതയാണ് സമാധാനപരമായ അക്കാദമിക് അന്തരീക്ഷം ഉറപ്പാക്കേണ്ടത്. പൊന്നാനി എംഇഎസ് കോളജിന്റെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button