കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്ന് ചൂണ്ടിക്കാണിച്ചു നടൻ ദിലീപ് ഡി ജിപി ലോകനാഥ് ബെഹ്‌റയ്‌ക്കു പരാതി നൽകും. തനിക്കെതിരേ വീണ്ടും കള്ളക്കേസുകളുണ്ടാക്കി ജയിലിലടയ്ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും, തനിക്കെതിരെ ഗൂഢാലോചന ഉണ്ടെന്നും ആണ് ദിലീപ് പറയുന്നത്. ‘അതുകൊണ്ടുതന്നെ കേസ് പുതിയ അന്വേഷണ സംഘത്തെക്കൊണ്ടോ ക്രൈം ബ്രാഞ്ചിനെ കൊണ്ടോ അന്വേഷിപ്പിക്കണം. താന്‍ നേരത്തേ ഡി.ജി.പിക്കു നല്‍കിയ കത്തില്‍ പറയുന്ന കാര്യങ്ങളൊന്നും ഇതുവരെ അന്വേഷിച്ചിട്ടില്ല. ആരൊക്കെയോ അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു.
പൾസർ സുനി തന്നെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും നടപടിയുണ്ടായില്ല. തന്നെ പ്രതിയാക്കിയതിനും അറസ്റ്റ് ചെയ്തതിനും പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. സിനിമാരംഗത്തെ ചിലര്‍ രാഷ്ട്രീയ-മാധ്യമ പിന്തുണയോടുകൂടി വേട്ടയാടുകയായിരുന്നു. ഇക്കാര്യത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നാവും ദിലീപ് ആവശ്യപ്പെടുക. ഒന്നരക്കോടി വാഗ്ദാനം ചെയ്തുവെന്നാണു സുനില്‍ പറയുന്നത്. അതില്‍ സത്യമുണ്ടെങ്കില്‍ പണം കൊടുത്തു കേസ് ഒതുക്കാനല്ലേ ശ്രമിക്കുക. സംഭവത്തിലെ യാഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തന്റെ വാക്കുകള്‍കൂടി വിശ്വാസത്തിലെടുക്കണമെന്നും പരാതിയിലുന്നയിക്കും.
ഫെബ്രുവരി 14 മുതല്‍ 17 വരെ ദിലീപ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി ദിലീപിനെ ചികിത്സിച്ച അന്‍വര്‍ ആശുപത്രിയിലെ ഡോ.ഹൈദരാലി പറഞ്ഞു. രാവിലെ ആശുപത്രിയില്‍ വന്ന് കുത്തിവയ്പ് എടുക്കുകയും ഡ്രിപ്പിട്ട് വിശ്രമിച്ചശേഷം വൈകിട്ട് തിരിച്ചുവീട്ടില്‍ പോകുകയുമായിരുന്നു. പിന്നീട് രാത്രിയില്‍ നഴ്സ് വീട്ടിലെത്തി കുത്തിവയ്പ് നല്‍കുകയായിരുന്നു പതിവ്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാത്തതിനാൽ ആണ് ഒപി ഷീറ്റ് മാത്രം നൽകിയത്. എന്നാൽ അഡ്മിറ്റ് ആയ രോഗികൾക്കുള്ള ചികിത്സ തന്നെയാണ് ദിലീപിന് നൽകിയത്.
പൾസർ സുനിയെപോലെയുള്ള ഒരാളിന്റെ മൊഴി വിശ്വസിച്ചാണ് പോലീസ് തന്റെ ഭാവി ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഒന്നാംപ്രതി പള്‍സര്‍ സുനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദിലീപ് ആണയിടുന്നു. ചെയ്യാത്ത കുറ്റത്തിനാണു ക്രൂശിക്കപ്പെടുന്നത്. ഇതിൽ വൻ ഗൂഢാലോചനയുണ്ടെന്നുമാണ് ദിലീപിന്റെ പക്ഷം.
Post Your Comments