ബെയ്ജിങ്: അയല്‍ രാജ്യങ്ങളുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ തയ്യാറെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. ഭീകരവാദമുൾപ്പെടെയുള്ള വിവിധ ഭീഷണികൾക്കെതിരെ ഒരുമിച്ചുള്ള നീക്കങ്ങൾക്കു തയാറാണെന്നും ചിൻപിങ് വ്യക്തമാക്കി. ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ നേതൃത്വത്തില്‍ ചൈന മികച്ച വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. എന്നിരുന്നാലും രാജ്യം ഇനിയും മുന്നോട്ടു പോകും. പാര്‍ട്ടിയിലും ജനങ്ങളിലും സൈന്യത്തിലും മുമ്പത്തേതിനെക്കാളും നല്ല മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ചൈന മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടില്ലെന്നും പ്രസിഡന്റ് ഷി ചിന്‍പിങ് കൂട്ടിച്ചേർത്തു.
Post Your Comments