അജ്‌മാൻ: സ്കൂൾ ബസിൽ കുടുങ്ങിപ്പോയ എട്ടുവയസുകാരി ഏഷ്യൻ പെൺകുട്ടിയെ അജ്‌മാൻ പോലീസ് രക്ഷപ്പെടുത്തി.പെൺകുട്ടിയെ ബസിൽ തനിച്ചാക്കി പോയ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു.
ബസിൽ ഇരുന്നു ഉറങ്ങിപ്പോയെന്നും ഡ്രൈവർ മോശമായി സംസാരിക്കുകയും പിന്നീട് ജനലും വാതിലും അടച്ച് പോകുകയായിരുന്നുവെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.
അതെ സമയം പെൺകുട്ടിയുടെ വാക്കുകൾ ഡ്രൈവർ നിഷേധിച്ചു. പെൺകുട്ടി ഇറങ്ങാതിരുന്നത് ശ്രദ്ധിച്ചില്ലെന്നും പെൺകുട്ടിയോട് മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഡ്രൈവർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments