
ഷാർജ: നാലാം നിലയുടെ ബാൽക്കണിയിൽ നിന്ന് താഴെ വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ബാൽക്കണിയിൽ കിടന്നിരുന്ന ഒരു കസേരയിലേക്ക് കുട്ടി കയറുകയും കാൽ തെറ്റി താഴേക്ക് വീഴുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചു.
സംഭവം നടന്നതിന് ശേഷം തങ്ങൾക്ക് ഫോൺ വന്നതായും ഫോറൻസിക് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്ത് എത്തിയപ്പോഴേക്കും കുട്ടി മരിച്ചതായും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments