Latest NewsNewsHealth & Fitness

അര്‍ബുദം തടയുന്നതിന് സമൃദ്ധമായി കഴിയ്‌ക്കേണ്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇവയൊക്കെ

നാട്ടിന്‍പുറങ്ങളില്‍ സുലഭമായി കിട്ടുന്നവയാണ് ചക്കയും കുടംപുളിയും. എന്നാല്‍ ഇന്ന് ചക്ക കഴിക്കുന്നവര്‍ വളരെ വിരളമാണ്. ചക്ക തയ്യാറാക്കുന്നതിന്റെ ബുദ്ധിമുട്ടാവാം ഇതിന് കാരണം.

ചക്കയും കുടംപുളിയും അര്‍ബുദത്തെ തടയാന്‍ നല്ലതാണ്. ചക്ക പലതരത്തിലുണ്ട്. ഇവയില്‍ വരിക്കച്ചക്കയാണ് അര്‍ബുദത്തെ തടയാന്‍ ഒന്നുകൂടി ഉത്തമം. ചക്ക പോലെതന്നെ ചക്കക്കുരുവും പോഷകസമൃദ്ധമാണ്.  ചക്കക്കുരുവിന്റെ കരിതൊലി കളയരുത്. അതിലാണ് ഔഷധമൂല്യം അടങ്ങിയിരിക്കുന്നത്. ചക്കക്കുരു ഉപയോഗിച്ചുണ്ടാക്കുന്ന ടോണിക്കുകളും മറ്റും ആയുര്‍വേദ കടകളില്‍ നിന്ന് ലഭിക്കും. ഇത് കുട്ടികള്‍ക്ക് കഴിക്കാന്‍ നല്‍കുന്നത് അവരുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button