ഗാന്ധിനഗര്‍: ഗുജറാത്തില്‍ സുപ്രധാന രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിനു വിജയം നേടാനും ബി ജെ പിയെ തോല്‍പ്പിക്കാനും വേണ്ടിയാണ് ഈ നീക്കം. ഗുജാറാത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശാല സഖ്യം രൂപവത്കരിക്കാനുള്ള രാഷ്ട്രീയ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ഗുജറാത്തിലെ പ്രശസ്ത നേതാക്കന്മാരായ ജനതാദള്‍ യുണൈറ്റഡ് നേതാവ് ഛോട്ടു വാസവ, പാടിദര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍, ഒ ബി സി നേതാവ് അല്‍പേഷ് ഠാക്കൂര്‍, ദളിത് പ്രവര്ത്തകന് ജിഗ്നേഷ് മേവാനി തുടങ്ങിയവരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സ്ഥീകരിച്ചു.
ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഗുജറാത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അശോക് ഗെഹ് ലോട്ട്, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സോളങ്കി എന്നിവര്‍ നേതൃത്വം നല്‍കും. അടുത്ത തവണ ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം നടക്കുമ്പോള്‍ ഇതു സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments