KeralaLatest NewsNews

അമ്മയേയും പിഞ്ചുകുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി

കുമ്പള : യുവതിയേയും ഏഴുമാസം പ്രായമുള്ള കുഞ്ഞിനേയും കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി.കുമ്പള ബാദൂരിലെ പത്മനാഭയുടെ ഭാര്യ ശ്രുതി(28), ഏഴുമാസം പ്രായമുള്ള മകന്‍ ആയുഷ് എന്നിവരെയാണ് ബുധനാഴ്ച രാവിലെ വീടിന് സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി ശ്രുതി ഭക്ഷണം കഴിച്ച ശേഷം കുഞ്ഞിനൊപ്പം കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ ശ്രുതിയെയും കുഞ്ഞിനെയും കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശ്രുതിയുടെ ഭര്‍ത്താവ് പത്മനാഭ മരമില്ലിലെ ജീവനക്കാരനാണ്.

കുഞ്ഞിന് ഹൃദയ സംബന്ധമായ രോഗം പിടിപ്പെട്ടതുമൂലം ശ്രുതി കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നു. അതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button