ന്യൂഡൽഹി: സൈനികരുടെ ഫോൺ കോൾ നിരക്ക് കുറച്ച് ടെലികോം മന്ത്രാലയം. ടെലികോം മന്ത്രി മനോജ് സിൻഹയാണ് ഇക്കാര്യം അറിയിച്ചത്. ഓരോ മിനിറ്റിനും ഒരു രൂപയെന്ന പുതിയ നിരക്കാണിപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
മുൻപ് ഡിജിറ്റൽ സാറ്റലൈറ്റ് ഫോൺ ടെർമിനൽ (ഡിഎസ്പിടി) വഴിയുള്ള ഫോൺവിളികൾക്ക് മാസം 500 രൂപയും അധികം വരുന്ന ഓരോ മിനിറ്റിനും അഞ്ചു രൂപയും നൽകണമായിരുന്നു. മാസം 500 രൂപയെന്നതും സർക്കാർ റദ്ദാക്കി. നാളെ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
Post Your Comments