പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട് ഗൗതം വാസുദേവ് മേനോൻ ചിത്രങ്ങൾക്കായി .കഥയും കഥാപാത്രങ്ങളും സംഗീതവും എന്നുവേണ്ട അടിമുടി മികച്ചതായിരിക്കും അദ്ദേഹത്തിന്റെ ചിത്രങ്ങൾ.ഹാരിസ് ജയരാജ്, എആര്‍ റഹ്മാന്‍, ഇളയരാജ തുടങ്ങിയ പ്രതിഭകളാണ് ഗൗതം വാസുദേവ് മേനോന്‍ ചിത്രങ്ങള്‍ക്ക് ഇതുവരെ സംഗീതം നല്‍കിയിട്ടുള്ളത്. അദേഹത്തിന്റെ ”നടുനിസി നായഗള്‍” എന്ന ചിത്രത്തിനാവട്ടെ സംഗീത സംവിധായകന്‍ ഉണ്ടായിരുന്നുമില്ല.
ഗൗതം വാസുദേവ് മേനോന്‍ ചിത്രം ‘എന്നൈ നോക്കി പായും തോട്ടൈ’ വാർത്തകളിൽ ഇടം പിടിച്ചിത് അജ്ഞാതനായ സംഗീതസംവിധായകന്റെ പേരിലാണ്.ധനുഷ്, റാണാ ദഗ്ഗുബാട്ടി, മേഘ ആകാശ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിലെ ഒരൊറ്റ ഗാനമാണ് പുറത്തിറങ്ങിയിട്ടുള്ളത്. ”മറുവാര്‍ത്തൈ പേസാതെ എന്ന ഈ ഗാനം ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചുകഴിഞ്ഞു .മികച്ച വരികള്‍, കര്‍ണാട്ടിക് ടച്ചുള്ള സംഗീതം, മാസ്മരികമായ ആലാപനം ഇവയെല്ലാം ആസ്വാദകര്‍ ഈ ഗാനത്തിന്റെ ഗുണങ്ങളായി എടുത്തു പറയുന്നുണ്ട്.
മറുവാര്‍ത്തൈ പേസാതെ ഇത്രവലിയൊരു ഹിറ്റായിട്ടും ഈ ഗാനത്തിന്റെ സംഗീതസംവിധായകന്‍ ആരെന്ന് പുറത്തുവിട്ടിരുന്നില്ലആരാധകര്‍ ഏറെ കാത്തിരുന്ന ആ അജ്ഞാത സംഗീത സംവിധായകന്റെ പേര് മിസ്റ്റര്‍ എക്‌സെന്നാണ് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഒടുവില്‍ ദീപാവലി ദിനത്തിൽ അജ്ഞാതന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഗൗതം .ആരാധകര്‍ പ്രവചിച്ചതു പോലെ എ.ആര്‍ റഹ്മാനോ ഹാരിസ് ജയരാജോ ഇളയരാജയോ അല്ല മിസ്റ്റര്‍ എക്‌സ്. ചിത്രം പുറത്തിറങ്ങും മുമ്പെ ആരാധകരുടെ ഹൃദയം കീഴടക്കിയ ”മറുവാര്‍ത്തൈ പേസാതെ….” എന്ന ഗാനത്തിന്റെ സംഗീത സംവിധായകന്‍ ദാര്‍ബുക ശിവയാണ്. എം. ശശികുമാറിന്റെ ‘കിടാരി’ എന്ന ഒരൊറ്റ ചിത്രത്തിന് മാത്രമാണ് ദാര്‍ബുക ശിവ സംഗീതം നല്‍കിയിട്ടുള്ളത്. നടന്‍ കൂടിയായ ദാര്‍ബുക ധനുഷ് ചിത്രം ‘തൊടരി’യില്‍ അഭിനയിച്ചിട്ടുമുണ്ട്.
Post Your Comments