
കുവൈത്ത്: കുവൈത്തിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ജസീറ എയര്‍വെയ്‌സ് ഇനി സംസ്ഥാനത്തേക്ക് സര്‍വീസ് ആരംഭിക്കുന്നു. കൊച്ചിയിലാണ് സംസ്ഥാനത്ത് ജസീക്ക എയര്‍വെയ്‌സ് സര്‍വീസ് നടത്തുക. കൊച്ചിക്കു പുറമെ മറ്റു മൂന്നു പ്രധാന ഇന്ത്യന്‍ നഗരങ്ങളിലും എയര്‍വെയ്‌സ് സര്‍വീസ് തുടങ്ങും. ആദ്യ സര്‍വീസ് നവംബര്‍ 16നു ഹൈദരാബാദിലേക്കാണ് ജസീറ എയര്‍വെയ്‌സ് നടത്തുക. പിന്നീട് ഈ വര്‍ഷം ഡിസംബര്‍ പകുതിയോടെ കൊച്ചിയിലും മറ്റു രണ്ടു നഗരങ്ങളിലും സര്‍വീസ് തുടങ്ങും.
Post Your Comments