Latest NewsKeralaNews

35 പവന്‍ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ സീരിയല്‍ താരം പിടിയില്‍

കണ്ണൂര്‍: 35 പവന്‍ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ സീരിയല്‍ താരം പിടിയില്‍. ബംഗളൂരുവില്‍ നിന്നും മുങ്ങിയ സീരിയല്‍ താരം തലശ്ശേരിയിലാണ് പിടിയിലായത്. ടെമ്പിള്‍ ഗേറ്റിലെ പുതിയ റോഡിലെ ക്വാര്‍ട്ടേര്‍സില്‍ നിന്നും പിടിയിലായത് കോഴിക്കോട് സ്വദേശിനി തനൂജ(24) യാണ്. പ്രതിയെ അറസ്റ്റ് ചെയ്തത് തലശേരി സി.ഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ കര്‍ണാടക കലഗട്ടപുര എസ്.ഐ. നാഗേഷും സംഘവുമാണ്. തനൂജ കവര്‍ന്നത് പയ്യന്നൂര്‍ സ്വദേശിനിയുടെ സ്വര്‍ണാഭരങ്ങളാണ്.

സെപ്റ്റംബർ 28 നാണ് ബംഗളൂരു കനകപുരക്കടുത്തുള്ള കാലഗട്ടപുര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. കഴിഞ്ഞ ആഗസ്റ്റിലാണ് മലയാളത്തിലെ ചില സീരിയലുകളിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുള്ള തനൂജ കര്‍ണാടകയില്‍ റിട്ട: പോലീസ് എസ്. ഐ.യും ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥയുമായ ഭാര്യയും താമസിക്കുന്ന വീട്ടില്‍ ജോലിക്കെത്തിയത് . 20 ദിവസം കൊണ്ടുതന്നെ വീട്ടുകാരുടെ വിശ്വാസ്യത തനൂജ നേടിയിരുന്നു. സെപ്തംബര്‍ 28 ന് തനൂജയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസിലായത്. തുടര്‍ന്ന് പോലീസില്‍ പരാതിയുമായി സമീപിച്ചു.

എന്നാല്‍ തനൂജ വ്യാജ വിലാസവും ഫോണ്‍ നമ്പറുമാണ് വീട്ടുകാര്‍ക്ക് നല്കിയിരുന്നത്. തുടര്‍ന്ന് കര്‍ണാടക പോലീസ് സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ തനൂജ കണ്ണൂര്‍ കോഴിക്കോട് ഭാഗത്തു ഫോണ്‍ ചെയ്തതായി കണ്ടെത്തുകയും കേരള പോലീസിന്റെ സഹായം തേടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button